കോഴിക്കോട്: ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷം ഇന്ന് വിവിധ പരിപാടികളോടെ നടക്കും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വീടുകളിലായിരിക്കും ആഘോഷം. പീലിത്തിരുമുടിയും ഗോപിക്കുറിയും പീതാംബരവും ഓടക്കുഴലും വനമാലയുമായി കൃഷ്ണവേഷമണിഞ്ഞ ബാലികാ ബാലന്‍മാര്‍ വീടുകളെ അമ്പാടിയാക്കും.ആഘോഷങ്ങള്‍ ഇത്തവണ വീടുകള്‍ കേന്ദ്രീകരിച്ച് നടത്താനാണ് ബാലഗോകുലത്തിന്റെ തീരുമാനം.
ഞായറാഴ്ച പതാകദിനം ആചരിക്കും. വീടൊരുക്കാം, വീണ്ടെടുക്കാം, വിശ്വശാന്തിയേകാം എന്നതാണ് ഇത്തവണത്തെ ജന്മാഷ്ടമി സന്ദേശം. ഗ്രാമ-നഗരവീഥികളില്‍ മനോഹര ദൃശ്യമേകുന്ന ശോഭായാത്രകള്‍ ഇത്തവണയില്ല. ശ്രീകൃഷ്ണജയന്തി ദിവസം വീട്ടുമുറ്റം വൃന്ദാവനമാതൃകയില്‍ അലങ്കരിച്ച് കുട്ടികള്‍ കൃഷ്ണ, ഗോപിക വേഷങ്ങളും മുതിര്‍ന്നവര്‍ കേരളീയവേഷവും ധരിച്ച് അവരവരുടെ വീട്ടുമുറ്റത്ത് ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കും. ബാലഗോകുലത്തിന്റെ മാസികയായ മയിൽപ്പീലി നടത്തുന്ന കൃഷ്ണ വേഷ മത്സരങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
രാവിലെ മുറ്റത്ത് കൃഷ്ണപ്പൂക്കളം ഒരുക്കുന്നത് മുതല്‍ ആഘോഷം തുടങ്ങും. കണ്ണനൂട്ട്, അമ്പാടിക്കാഴ്ച്ചയൊരുക്കല്‍, ഗോകുലപ്രാര്‍ത്ഥന, ഹരേരാമ മന്ത്രം, ഗോകുലഗീതം എന്നിവയും വൈകിട്ട് ജന്മാഷ്ടമി ദീപക്കാഴ്ചയൊരുക്കി മംഗളശ്ലോകത്തോടെ പരിപാടികള്‍ സമാപിക്കും. തുടര്‍ന്ന് പ്രസാദവിതരണവും നടത്തും.കണ്ണനൂട്ട്, അമ്ബാടിക്കാഴ്ച്ചയൊരുക്കല്‍ , ഗോകുല പ്രാര്‍ത്ഥന, ഹരേരാമ മന്ത്രം, ഗോകുലഗീതം, എന്നിവയും വൈകിട്ട് ജന്മാഷ്ടമി ദീപക്കാഴ്ചയൊരുക്കി മംഗളശ്ലോകത്തോടെ പരിപാടികള്‍ സമാപിക്കും. തുടര്‍ന്ന് പ്രസാദവിതരണവും നടത്തും.
വൈകീട്ട് 6.30ന് ഓണ്‍ലൈനായി നടക്കുന്ന സമാപന സമ്മേളനത്തില്‍ പ്രമുഖര്‍ പങ്കെടുക്കും. ശ്രീകൃഷ്ണന്‍ അവതരിച്ച ദിനമായ അഷ്ടമി രോഹിണി കൃഷ്ണഭക്തര്‍ക്ക് ഏറെ പ്രധാനപ്പെട്ടൊരു ദിനമാണ്. ചിങ്ങമാസത്തില്‍ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥി വരുന്ന രോഹിണി നക്ഷത്രദിവസത്തില്‍ ആഘോഷിക്കപ്പെടുന്ന ഈ പുണ്യദിനം കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമി രോഹിണി, ശ്രീകൃഷ്ണ ജയന്തി, ജന്മാഷ്ടമി എന്നീ പേരുകളിലും അറിയപ്പെടുന്നു. ഉത്തരേന്ത്യക്കാര്‍ക്ക് ആഗസ്റ്റ് 10നായിരുന്നു ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷങ്ങള്‍.
Post Your Comments