തിരുവനന്തപുരം: നഗര വീഥികളും നാട്ടു വഴികളും ഇക്കുറി അമ്പാടിയായി മാറിയില്ല. ജന്മാഷ്ടമി നാളില്‍ കൊച്ചുകുട്ടികള്‍ ഉണ്ണി കണ്ണന്മാര്‍ ആയി വേഷമിട്ട് ലീലകളാടിയത് അവരവരുടെ വീടുകളില്‍ തന്നെ.
ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ഈ വര്‍ഷത്തെ ശ്രീ കൃഷ്ണ ജയന്തി ആഘോഷം വിപുലമായി നടന്നു. ആഘോഷ ത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 2 മുതല്‍ ആരംഭിച്ച കൃഷ്ണ ലീലാ കലോത്സവം സമാപിച്ചു.
ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ നടന്ന വിവിധ മത്സരങ്ങളില്‍ ആയിരകണക്കിന് കുട്ടികള്‍ പങ്കെടുത്തു. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം ജന്മാഷ്ടമി നാളില്‍ ഘോഷ യാത്രകള്‍ ഇല്ലാത്ത സാഹചര്യത്തിലാണ് രക്ഷിതാക്കള്‍ തങ്ങളുടെ കൊച്ചു മക്കളെ കൃഷ്ണ വേഷം അണിയിച്ചു വീടുകളില്‍ തന്നെ ആഘോഷം നടത്തിയത്.
ശ്രീ കൃഷ്ണ ജന്മാഷ്ടമി നാളായ വ്യഴാഴ്ച രാവിലെ മുതല്‍ കൊച്ചു കുട്ടികളെ അണിയിച്ചൊരുക്കിയ രക്ഷിതാക്കള്‍ അവരുടെ കുസൃതി ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിലും പങ്കു വെച്ചു.സാധാരണ ജന്മാഷ്ടമി നാളുകളില്‍ ബാലഗോകുലം പോലുള്ള സംഘടനകളും ക്ഷേത്രങ്ങളും കൊച്ചു കുട്ടികളെ കൃഷ്ണ വേഷത്തില്‍ അണിയിച്ചൊരുക്കി ഘോഷ യാത്രകള്‍ നടത്തി വന്നിരുന്നു.
രാവിലെ മുതല്‍ ആരംഭിച്ചിരുന്ന ഘോഷയാത്രകള്‍ മിക്ക സ്ഥലങ്ങളിലും മഹാ ശോഭാ യാത്രകളോടെയായിരുന്നു സമാപിച്ചിരുന്നത്. ജന്മാഷ്ടമി നാളില്‍ കുട്ടികള്‍ പങ്കെടുക്കുന്ന ഈ മഹാ ശോഭായാത്രകള്‍ കാണുവാന്‍ നഗരങ്ങളിലും നാടുകളിലും വന്‍ തിരക്കായിരുന്നു അനുഭവ പ്പെടാറുണ്ടായിരുന്നത്.
എന്നാല്‍ കോവിഡ് എന്ന മഹാമാരി ഇക്കുറി ഈ കാഴ്ചകള്‍ക്ക് തടസ്സമായി.
എങ്കിലും തങ്ങളുടെ കൊച്ചു മക്കളെ വീടുകളില്‍ കൃഷ്ണ വേഷം അണിയിച്ചു രക്ഷിതാക്കള്‍ ജന്മാഷ്ടമി നന്നായി തന്നെ ആഘോഷിച്ചു.സെപ്റ്റംബര്‍ 6 ന് താലൂക്കിലെ അയ്യായിരത്തോളം വീടുകളിലും, ക്ഷേത്രങ്ങളിലും, പട്ടണങ്ങളിലും,ഗ്രാമങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു പതാക ദിനം ആചരിച്ചു.
മുന്‍ വര്ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി നവമാധ്യമങ്ങളിലൂടെ നടത്തിയ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്ക് മഹേഷ് സൂര്യ, കെ. സഹദേവന്‍, സുരേഷ്പി നായര്‍, സന്തോഷ് ജി നായര്‍, അരുണ്‍ മാസ്റ്റര്‍, പ്രശാന്ത് മാസ്റ്റര്‍ നിഷ സഹദേവന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Post Your Comments