കാന്‍പൂര്‍: രാഹുല്‍ ഗാന്ധിയെ ശ്രീകൃഷ്ണനായി ചിത്രീകരിച്ച് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ്. ഭാരത് ജോഡോ ന്യായ് യാത്ര ഉത്തര്‍പ്രദേശിലേക്ക് കടക്കുന്നതിന് മുന്നോടിയായാണ് രാഹുല്‍ ഗാന്ധിയെ ശ്രീകൃഷ്ണനായും യുപി കോണ്‍ഗ്രസ് നേതാവ് അജയ് റായിയെ അര്‍ജുനനായും ചിത്രീകരിച്ചുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കാണ്‍പൂരിലാണ് ഈ പോസ്റ്ററുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
Read Also: സി.പി.എം നേതാവിന്റെ കൊലപാതകം: ആർഎസ്എസിന്റെ മേൽ പഴിചാരാൻ സി.പി.എം നേതാക്കളുടെ ശ്രമം
കുരുക്ഷേത്ര യുദ്ധ വേളയില്‍ തേര് തെളിക്കുന്ന ശ്രീകൃഷ്ണനായി രാഹുല്‍ ഗാന്ധിയും യോദ്ധാവായ അര്‍ജുനനായി അജയ് റായിയെയും ആണ് ചിത്രീകരിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് സന്ദീപ് ശുക്ലയാണ് ഈ പോസ്റ്ററിന് പിന്നില്‍. ആധുനിക കാലത്തെ ശ്രീകൃഷ്ണന്റെ അവതാരമായാണ് രാഹുല്‍ ഗാന്ധിയെ കാണുന്നതെന്നാണ് ശുക്ല പറഞ്ഞത്.
‘ദ്വാപരയുഗത്തില്‍ ശ്രീകൃഷ്ണന്‍, പാണ്ഡവരോടുള്ള കൗരവരുടെ ശത്രുതയെ പ്രതിരോധിച്ചതുപോലെ അദ്ദേഹത്തിന്റെ ഉദ്ദേശവും ശുദ്ധമാണ്. അന്ന് ശ്രീകൃഷണന്‍ സ്‌നേഹത്തിന്റെ സന്ദേശമാണ് പകര്‍ന്നത്. അതുപോലെ ഈ കലിയുഗത്തില്‍ രാഹുല്‍ ഗാന്ധി സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകരുന്നു. അജയ് ബിജെപിയെ നേരിടാന്‍ തയ്യാറായ അര്‍ജുനന്റെ വേഷം അവതരിപ്പിക്കുന്നു, അദ്ദേഹത്തെ അങ്ങനെയാണ് പോസ്റ്ററുകളില്‍ ചിത്രീകരിച്ചിരിക്കുന്നത്’, ശുക്ല പറഞ്ഞു.
Post Your Comments