തിരുവനന്തപുരം: ജൂറിയെ തീരുമാനിക്കും മുമ്പേ തന്നെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിൽ വിവാദം . ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലിന്റെ മകന്‍ ജൂനൂസ് മുഹമ്മദ് സംവിധാനം ചെയ്‌ത 9 എന്ന സിനിമ ഉള്‍പ്പെടുത്തിയതാണ് വിവാദത്തിന് കാരണം. 2018ലെ അവാര്‍ഡ് നിര്‍ണയത്തില്‍ ഇത് നഗ്നമായി ലംഘിച്ചു. അന്ന് അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാ പോളിന്റെ ഭര്‍ത്താവ് സംവിധാനം ചെയ്‌ത കാര്‍ബണ്‍ എന്ന സിനിമയ്‌ക്ക് ആറ് അവാര്‍ഡും ചെയര്‍മാന്‍ കമലിന്റെ സിനിമയായ ആമിയ്‌ക്ക് രണ്ട് പുരസ്‌ക്കാരങ്ങളും ലഭിച്ചു.
ജൂറി അംഗങ്ങളെ നിര്‍ദ്ദേശിക്കുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ പ്രധാനികളാണ് ബീനാപോളും കമലും. അന്ന് സ്വജനപക്ഷപാതം കാട്ടി. ഇത്തവണയും അത് ആവര്‍ത്തിക്കാനുള്ള നീക്കമാണെന്ന് പരാതിക്കാര്‍ ആരോപിക്കുന്നു. ഇത് തന്നെയാണ് ഇപ്പോഴും അവർത്തിക്കുന്നതെന്നാണ് ഇവരുടെ പരാതി. അക്കാദമി ചെയര്‍മാന്‍ രാജിവെക്കുകയോ അല്ലെങ്കില്‍ മകന്റെ സിനിമ ഒഴിവാക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരുകൂട്ടം സിനിമാ പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
അവാര്‍ഡ് നിര്‍ണയത്തിന്റെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായാണ് 9 ഉള്‍പ്പെടുത്തിയതെന്നും ജൂറി അംഗങ്ങളുടെയും അവരുടെ അടുത്തബന്ധുക്കളുടെയോ സിനിമ പരിഗണിക്കാന്‍ പാടില്ലെന്നും അവാര്‍ഡ് മാനദണ്ഡങ്ങളില്‍ പറയുന്നുണ്ടെന്നും പരാതിക്കാര്‍ ചൂണ്ടിക്കാണിച്ചു. അടൂര്‍ ഗോപാലകൃഷ്‌ണന്‍, ടി.കെ രാജീവ് കുമാര്‍, ഇന്ദ്രന്‍സ് എന്നിവരുടെ സിനിമകള്‍ മത്സരിച്ച സമയത്ത് അവര്‍ അക്കാദമി സ്ഥാനം രാജിവെച്ചിരുന്നു.
അതിനാല്‍ കമല്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിയുകയോ അല്ലെങ്കില്‍ മകന്റെ സിനിമ മത്സരിപ്പിക്കാതിരിക്കുകയോ ചെയ്യണമെന്നാണ് പരാതിക്കാര്‍ ആവശ്യപ്പെടുന്നത്.കേസ് സെപ്‌തംബര്‍ 18ലേക്ക് കോടതി മാറ്റിവച്ചിരിക്കുകയാണ്. അതേസമയം പരാതിക്കാര്‍ തന്നെ മനപ്പൂര്‍വ്വം ആക്രമിക്കുകയാണെന്ന് കമല്‍ ആരോപിക്കുന്നു. അടൂര്‍ ഗോപാലകൃഷ്‌ണന്റെയും ഇന്ദ്രന്‍സിന്റെയും സിനിമകള്‍ അവാര്‍ഡിന് പരിഗണിച്ചപ്പോള്‍ ഇരുവരും അക്കാദമിയിലെ സ്ഥാനം രാജിവെച്ചിരിക്കുന്നില്ല.
ബിനീഷ് നല്‍കിയ മൊഴിയില്‍ വ്യക്തത കുറവ്, വീണ്ടും ചോദ്യം ചെയ്യാൻ ഇ.ഡിയുടെ തീരുമാനം
അക്കാദമിയിലെ അംഗങ്ങള്‍ വ്യക്തിഗത പുരസ്‌ക്കാരങ്ങള്‍ക്ക് അപേക്ഷ നല്‍കരുതെന്നാണ് നിയമത്തില്‍ പറയുന്നത്. അതെ സമയം ടി.കെ രാജീവ് കുമാര്‍ ശേഷം സിനിമ അവാര്‍ഡിന് പരിഗണിച്ചപ്പോള്‍ രാജിവെച്ചിരുന്നെന്നും കമല്‍ പറഞ്ഞു. 2018ല്‍ താനും ബീനാ പോളും വ്യക്തിഗത അവാര്‍ഡിന് അപേക്ഷിച്ചില്ലെന്നും കമല്‍ വിശദീകരിച്ചു. 9 അവാര്‍ഡിന് സമര്‍പ്പിച്ചത് പൃഥ്വിരാജാണ് തന്റെ മകനല്ലെന്നും മകന്റെ സിനിമ പട്ടികയില്‍ വന്നത് മുതല്‍ ജൂറി തെരഞ്ഞെടുപ്പില്‍ ഇടപെട്ടിട്ടില്ലെന്നും കമല്‍ പറഞ്ഞു. ധാര്‍മികതയ്‌ക്ക് നിരക്കാത്ത കാര്യം ചെയ്‌തിട്ടില്ലെന്നും മറുപടിയായി പറഞ്ഞു.
Post Your Comments