Latest NewsNewsIndia

കൃത്യസമയത്ത് റഫേല്‍ ഇന്ത്യയിലെത്താന്‍ കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടൽ; രാജ്‌നാഥ് സിംഗ്

ഛണ്ഡീഗഡ് : രാജ്യത്തിന്റെ സുരക്ഷയ്ക്കാണ് കേന്ദ്രസര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. . റഫേല്‍ ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമാകുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റഫേല്‍ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായ ചടങ്ങ് ഇന്ത്യയുടെ ചരിത്രത്തിലെ ഒരു നിര്‍ണ്ണായക ഏടാണ്. ഈ നിമിഷത്തിന് സാക്ഷിയായതില്‍ നമുക്ക് അഭിമാനിക്കാം. ചടങ്ങില്‍ സന്നിഹിതരായ വ്യോമസേനയ്ക്കും മറ്റുള്ളവര്‍ക്കും അഭിനന്ദനങ്ങള്‍. റഫേല്‍ വ്യോമസേനയുടെ ഭാഗമായത് ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ദൃഢബന്ധമാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

റഫേല്‍ വിമാനങ്ങള്‍ ലോകത്തിന് പ്രധാനമായും, ഇന്ത്യയുടെ പരമാധികാരത്തില്‍ കണ്ണുവെയ്ക്കുന്നവര്‍ക്കുള്ള മറുപടിയാണ്. ലഡാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷ സാദ്ധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ന് നടന്ന ചടങ്ങിന് വലിയ പ്രധാന്യമാണുള്ളത്. മാറ്റത്തിന്റെ കാലത്ത് നാം എപ്പോഴും തയ്യാറായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യസമയത്ത് റഫേല്‍ ഇന്ത്യയിലെത്താന്‍ കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലാണ്. റഫേല്‍ ഇന്ത്യയിലെത്താന്‍ ചുക്കാന്‍ പിടിച്ച പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. സുരക്ഷ ഉറപ്പുവരുത്താനുള്ള ഇന്ത്യയുടെ ചുമതല കേവലം അതിര്‍ത്തിക്കുള്ളില്‍ മാത്രം ഒതുങ്ങുന്നതല്ല. ഇന്തോ-പസഫിക് മേഖലയും, ഇന്ത്യന്‍ മഹാസമുദ്ര മേഖലയും ഇന്ത്യയുടെ പരിഗണനയില്‍പ്പെടുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button