ന്യൂ ഡൽഹി: പാഴ്സലിന്റെ മറവിൽ മയക്കുമരുന്ന് കടത്തിയ സംഭവത്തിൽ ഡൽഹിയിൽ മലയാളി പിടിയിൽ. മുഹ്സിൻ അലിയെയാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ വിഭാഗം അറസ്റ്റ് ചെയ്തത്. ഇയാൾ കാസർഗോഡ് സ്വദേശിയാണെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ മുഹ്സിൻ അലിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Post Your Comments