ലഡാക്ക്: കിഴക്കന്‍ ലഡാക്ക് സെക്ടറിലെ ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ വെടിവയ്പ്പ് നടന്നതായി റിപ്പോര്‍ട്ടുകള്‍. മൂന്ന് മാസത്തിലേറെയായി ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ നിലകൊള്ളുന്ന അതിര്‍ത്തി പ്രദേശത്ത് വെടിവയ്പ്പ് നടന്നതായാണ് വിവരം. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ഇതുസംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങള്‍ ലഭ്യമായിട്ടില്ല.
അതേസമയം ഡാക്ക് അതിര്‍ത്തിയിലെ ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ ഷീ ജിന്‍പിംഗ് രോഷാകുലനെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിവസങ്ങള്‍ക്കു മുമ്പ് പാന്‍ഗോങ്ങിലൂടെ ചൈനീസ് സൈനികര്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ചത് ഇന്ത്യ തടഞ്ഞിരുന്നു. ഈ സംഭവം ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങിനെ അസ്വസ്ഥനാക്കുന്നുണ്ടെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ചൈനയുടെ തോല്‍വിയുടെ ആഴം ലോകമറിയാതിരിക്കാന്‍ വേണ്ടിയായിരിക്കണം, അന്നത്തെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ കൃത്യമായ കണക്ക് ഇപ്പോഴും രാജ്യം പുറത്തു വിട്ടിട്ടില്ല. ഇന്ത്യയുടെ ഭാഗത്തും നിന്നും അത്തരത്തിലൊരു പ്രത്യാക്രമണം ചൈനയൊട്ടും പ്രതീക്ഷിച്ചതല്ല.
ചൈനീസ് സൈന്യം പാന്‍ഗോങ്ങിലൂടെ നുഴഞ്ഞു കയറാന്‍ ശ്രമിച്ച ദിവസം, സംഘര്‍ഷം ഒഴിവാക്കുന്നതിനായി പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ കമാന്‍ഡര്‍ സേനയെ പിന്‍വലിച്ചതില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം പ്രകോപിതനാണെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതിന്റെ ഔദ്യോഗിക രേഖകള്‍ പുറത്തു വന്നിട്ടില്ലെങ്കിലും, തന്റെ പിറന്നാളായ ജൂണ്‍ 15ന്, ഗാല്‍വന്‍ വാലിയിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതീക്ഷിക്കാത്ത തിരിച്ചടി നേരിട്ടതിന്റെ ക്ഷീണത്തിലിരിക്കുമ്പോള്‍ രണ്ടാം തവണയും ഇന്ത്യയുടെ ഈ പ്രത്യാക്രമണം ഷീജിന്‍ പിംഗിനെ ചൊടിപ്പിച്ചിരിക്കുകയാണ്.
Post Your Comments