ശ്രീനഗര്‍: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിനിടെ ഭീകരരെ കാഷ്മീരിലേക്ക് കടത്തിവിടാന്‍ പാകിസ്താന് ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യ-ചൈന സംഘര്‍ഷം നിലനില്‍ക്കുന്ന അവസരം മുതലാക്കിയാണ് പാക് സൈന്യത്തിന്റെ ഈ നീക്കം. നിയന്ത്രണരേഖയിലൂടെ 400 ലേറെ ഭീകരരെ ഇന്ത്യന്‍ മണ്ണിലേക്ക് അയക്കാനാണ് പാക് ശ്രമമെന്നാണ് റിപ്പോര്‍ട്ട്.
നിലവില്‍ ഭീകരര്‍ നിയന്ത്രണരേഖയിലെ വിവിധ ഭാഗങ്ങളില്‍ സംഘങ്ങളായി തമ്പടിച്ചിരിക്കുകയാണെന്നും നിയന്ത്രണരേഖ കടക്കാന്‍ ഇവരെ സഹായിക്കണമെന്ന് പാക് സൈന്യത്തിന് നിര്‍ദേശമുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. അതേസമയം കിഴക്കന്‍ ലഡാക്ക് സെക്ടറിലെ ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ വെടിവയ്പ്പ് നടന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട് .
പ്രശസ്ത നടനും ഹാസ്യ താരവുമായ ജയപ്രകാശ് റെഡ്ഢി അന്തരിച്ചു, ഞെട്ടലോടെ സിനിമാ ലോകം
മൂന്ന് മാസത്തിലേറെയായി ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ നിലകൊള്ളുന്ന അതിര്‍ത്തി പ്രദേശത്ത് വെടിവയ്പ്പ് നടന്നതായാണ് വിവരം. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ഇതുസംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങള്‍ ലഭ്യമായിട്ടില്ല.
Post Your Comments