കോവിഡ് -19 കണ്ടെത്തുന്നതിനുള്ള ഇന്ത്യയുടെ മൊത്തം ടെസ്റ്റുകളുടെ എണ്ണം അഞ്ച് കോടി കവിഞ്ഞു, അതേസമയം ജൂലൈ 1 ന് 6,396 ല്‍ നിന്ന് 36,703 ആയി ഉയര്‍ന്ന കോവിഡ് ടെസ്റ്റുകളുടെ എണ്ണം അപ്പോള്‍ ഒരു ദശലക്ഷം പരിശോധനകള്‍ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ വലിയ തോതിലുള്ള കോവിഡ് പരിശോധനയ്ക്ക് ഒരു പ്രധാന പങ്കുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.
പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ലാബില്‍ നിന്നുള്ള റിപ്പോര്‍ട്ടനുസരിച്ച് രാജ്യത്ത് ഇതുവരെ 5,06,50,128 കോവിഡ് ടെസ്റ്റുകള്‍ ആണ് നടത്തിയിരിക്കുന്നത്.. 24 മണിക്കൂറിനുള്ളില്‍ 10,98,621 സാമ്പിളുകള്‍ പരീക്ഷിച്ചു. ”ശരാശരി ദൈനംദിന പരിശോധനകള്‍ (ആഴ്ച തിരിച്ചുള്ള) സ്ഥിരമായ വര്‍ദ്ധനവ് കാണിക്കുന്നു. ജൂലൈ മൂന്നാം വാരം (3,26,971) മുതല്‍ സെപ്റ്റംബര്‍ ആദ്യ ആഴ്ച (10,46,470) വരെ ഇത് 3.2 മടങ്ങ് വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ടെസ്റ്റിംഗ് ലാബ് ശൃംഖലയില്‍ രാജ്യത്ത് 1668 ലാബുകളാണ് ഉള്ളത്. ഇതില്‍ സര്‍ക്കാര്‍ മേഖലയില്‍ 1035 ലാബുകളും 633 സ്വകാര്യ ലാബുകളും അടങ്ങിയിരിക്കുന്നു.
അതേസമയം 75,809 പേര്‍ക്കാണ് 24 മണിക്കൂറിനുള്ളില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോട രാജ്യത്തെ കോവിഡ് ബാങിതരുടെ എണ്ണം 42,80,422 ആയി ഉയര്‍ന്നു, അതേസമയം 24 മണിക്കൂറിനുള്ളില്‍ 1,133 പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു, ഇതോടെ മരണസംഖ്യ 72,775 ആയി ഉയര്‍ന്നു, എന്ന് രാവിലെ 8 ന് അപ്ഡേറ്റ് ചെയ്ത ഡാറ്റ കാണിക്കുന്നു.
Post Your Comments