ഇന്ത്യന്‍ വിദ്യഭ്യാസ പാഠ്യ പദ്ധതിയില്‍ നിന്ന് മെക്കോളേയുടെ പ്രേതം ഇനിയും വിട്ടുമാറിയിട്ടില്ല.. ആത്മനിര്‍ഭര്‍ ഭാരതിലൂടെ വിദ്യാഭ്യാസ രംഗത്ത് പുതിയ മാറ്റം കൊണ്ടുവരണമെന്ന് മിസോറാം ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള. കഴിഞ്ഞ ദിവസം രാഷ്ട്രപതി വിളിച്ചുകൂട്ടിയ ഗവര്‍ണര്‍മാരുടേയും വിദ്യാഭ്യാസ മന്ത്രിമാരുടേയും വീഡിയോ കോണ്‍ഫറന്‍സ് സമ്മേളനത്തിലാണ് പി.എസ്.ശ്രീധരന്‍ പിള്ള ഇക്കാര്യം ഉന്നയിച്ചത്.
പാഠ്യപദ്ധതിയില്‍ ശ്രീനാരായണ ഗുരുദേവ- ചട്ടമ്പിസ്വാമി ദര്‍ശനങ്ങള്‍ ഉള്‍പ്പെടുത്തണം.
മെക്കാളേയുടെ പ്രേതം പൂര്‍ണ്ണമായും ഇന്ത്യന്‍ സാമൂഹിക ജീവിതത്തില്‍ നിന്നും വിട്ടൊഴിഞ്ഞിട്ടില്ല എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. ദേശീയ വിദ്യാഭ്യാസ നയം 2020 ലൂടെ ‘ യൂറോ സെന്‍ട്രിക് ‘വിദ്യാഭ്യാസത്തിനു പകരം ഇന്‍ഡോ സെന്‍ട്രിക് വിദ്യാഭ്യാസം ലക്ഷ്യമിടുന്നു.
ആത്മനിര്‍ഭര്‍ ഭാരത് എന്ന സ്വയം പര്യാപ്ത ഇന്ത്യയ്ക്കു വേണ്ടിയുള്ള ശ്രമത്തില്‍ വിദ്യാഭ്യാസ രംഗത്തെ ഈ പുതിയ നയംമാറ്റം അടിസ്ഥാനഘടകമാണ് .അത്തരമൊരു വിദ്യാഭ്യാസ പദ്ധതിയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കേരളത്തില്‍ നിന്ന് ജ്വലിച്ചുയര്‍ന്ന ദാര്‍ശനിക പ്രതിഭകളായ ശ്രീനാരായണ ഗുരുദേവന്റേയും ,ചട്ടമ്പിസ്വാമികളുടേയും ജീവിത ദര്‍ശനങ്ങള്‍ പാഠ്യപദ്ധതിയില്‍ കൂടുതലായി ഉള്‍പ്പെടുത്തി പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കേണ്ടതാണ്.
കഴിഞ്ഞ നൂറ്റാണ്ടുകളില്‍ ലോകം ഏറെ ആദരിച്ച വിവേകാനന്ദനും, രവീന്ദ്രനാഥ ടാഗോറും ചട്ടമ്പിസ്വാമിയെക്കുറിച്ചും, ശ്രീനാരായണ ഗുരുദേവനെപ്പറ്റിയും ലോകത്തോട് പറഞ്ഞിട്ടുള്ളത് വെളിച്ചത്തു കൊണ്ടുവരേണ്ടതാണ്.
1892 -ല്‍ കൊച്ചിയില്‍ വച്ച് വിവേകാനന്ദ സ്വാമികള്‍ ചട്ടമ്പിസ്വാമിയില്‍ നിന്നും ചിന്മുദ്ര സ്വാംശീകരിച്ച ശേഷം പുറം ലോകത്തോട് പറഞ്ഞത് ‘താന്‍ കേരളത്തില്‍ വച്ച് ഒരത്ഭുത പ്രതിഭയെ ദര്‍ശിച്ചുവെന്നായിരുന്നു.’
1922ല്‍ ഗുരുദേവനെ സന്ദര്‍ശിച്ച ശേഷം രവീന്ദ്രനാഥ ടാഗോര്‍ പറഞ്ഞത് ‘ലോകമൊട്ടാകെ സഞ്ചരിച്ച് ആചാര്യന്മാരെയും സിദ്ധന്മാരെയും കണ്ടിട്ടുണ്ടെങ്കിലും ഗുരുദേവന്റെ യോഗതേജസ്സാര്‍ന്ന നയനങ്ങളും, പ്രഭയും താന്‍ മറ്റാരിലും ദര്‍ശിച്ചിട്ടില്ലായെന്നാണ്.’
ഈ രണ്ടു മഹത്തുക്കളുടേയും അഭിപ്രായങ്ങളിലൂടെ കേരളത്തില്‍ ഈ നവോത്ഥാന നായകന്മാരെ രാജ്യമാസകലം അവതരിപ്പിക്കേണ്ട സന്ദര്‍ഭമാണിത്.ഇതിനാലാണ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെടുന്നത്.
കേരളം, തമിഴ്‌നാട്, മിസോറാം പോലുള്ള സംസ്ഥാനങ്ങളില്‍ പ്രാദേശിക ഭാഷക്കും, ഹിന്ദിയ്ക്കും ഒപ്പം ഇംഗ്ലീഷിനും പ്രാധാന്യം നള്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments