റിയാദ് : സൗദിയില്‍ വിദ്യാഭ്യാസ രംഗം അടിമുടി മാറുന്നു . രാജ്യത്ത് വിദേശ സര്‍വകലാശാലകള്‍ക്ക് അനുമതി സൗദി മന്ത്രാലയം. വിദേശ സര്‍വകാലശാലകളുടെ അംഗീകൃത ശാഖകള്‍ രാജ്യത്ത് ആരംഭിക്കുന്നതിനാണ് പരിഷ്‌കരിച്ച വിദ്യഭ്യാസ നിയമത്തില്‍ അനുമതി നല്‍കിയിരിക്കുന്നത്.
Read Also : സൗദി അറേബ്യയിൽ അവസരം: ശമ്പളം 65,000 രൂപ മുതല്‍ 75,000 വരെ
സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രി സഭായോഗമാണ് പരിഷ്‌കരിച്ച വിദ്യാഭ്യാസ നിയമത്തിന് അംഗീകാരം നല്‍കിയത്. പുതുക്കിയ നിയമപ്രകാരം വിദേശ സര്‍വകലാശാലകള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തനാനുമതി നല്‍കിയതായി വിദ്യഭ്യാസ വകുപ്പ് മന്ത്രി ഹമദ് അല്‍ ശൈഖ് വ്യക്തമാക്കി. സര്‍വകലാശാലാ വിദ്യഭ്യാസത്തിന്റെ കര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും മല്‍സരാധിഷ്ഠിത മികവ് വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് പരിഷ്‌കരണം. പ്രത്യേക നിബന്ധനകള്‍ക്ക് വിധേയമായാണ് വിദേശ സര്‍വകലാശാലകള്‍ക്ക് ശാഖകള്‍ തുറക്കാന്‍ അനുമതി നല്‍കുക. തുടക്കത്തില്‍ മൂന്ന് സര്‍വകലാശാലകള്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അവ ഏതൊക്കെയാണെന്ന് വ്യക്തമാക്കിയിട്ടില്ല.
Post Your Comments