ചെന്നൈ: നിലവാരമില്ലാത്ത വിദ്യാഭ്യാസം നല്‍കി വിദ്യാര്‍ഥികളുടെ ഭാവി ഇല്ലാതാക്കുകയാണെന്നും സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപനവും പഠനവും ദയനീയമായ അവസ്ഥയിലാണെന്നും തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി. സര്‍ക്കാര്‍ സ്‌കൂളുകളിലെ 75% വിദ്യാര്‍ഥികള്‍ക്കും രണ്ടക്കം കൂട്ടിവായിക്കാന്‍ അറിയില്ലെന്നും ഗവര്‍ണര്‍ ആരോപിച്ചു. സ്റ്റേറ്റ് സിലബസ് നിലവാരമില്ലാത്തതും കുട്ടികളെ പിന്നോട്ട് വലിക്കുന്നതാണെന്നും കഴിഞ്ഞദിവസം കുറ്റപ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ വിമര്‍ശനം.
‘സര്‍ക്കാര്‍ സ്‌കൂളുകളിലെ പഠനനിലവാരത്തകര്‍ച്ച രാജ്യത്തെയും സംസ്ഥാനത്തെയും ഒരുപോലെ അപകടത്തിലാക്കും. ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ഥിക്കു പോലും രണ്ടടക്കം ചേര്‍ത്തു പറയാനാകുന്നില്ല. 40 ശതമാനം കുട്ടികള്‍ക്കും രണ്ടാം ക്ലാസിലെ പുസ്തകം പോലും വായിക്കാന്‍ അറിയില്ല. സംസ്ഥാനത്തെ അധ്യാപന നിലവാരം ദേശീയ ശരാശരിയിലും താഴെയാണ്. വെറുതെ ഒരു നിയന്ത്രണവും മാനദണ്ഡങ്ങളുമില്ലാതെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ചെറുപ്പക്കാരെ തൊഴിലില്ലാത്ത ഉപയോഗശൂന്യരാക്കുകയാണ് ചെയ്യുന്നത്. സ്‌കൂളുകളിലും കോളേജുകളിലും മയക്കുമരുന്നുകള്‍ വിതരണം ചെയ്യപ്പെടുന്നു. ഇത്തരം നിലവാരത്തകര്‍ച്ച കണ്ടില്ലെന്ന് നടിക്കാനാകില്ല’,ഗവര്‍ണര്‍ പറഞ്ഞു.
Post Your Comments