KeralaLatest News

സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പുകളിൽ മാറ്റം വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പുകളിൽ അടിമുടി മാറ്റം വരുന്നു. വിവിധ വിദ്യാഭ്യാസ വകുപ്പുകളുടെ ഏകീകരണം നടപ്പാക്കുകയാണ്‌ സർക്കാർ. പൊതു വിദ്യാഭ്യാസം, ഹയര്‍ സെക്കന്‍ററി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി വകുപ്പുകള്‍ ഒരു ഡയറക്ടറുടെ കീഴില്‍ കൊണ്ട് വരും. 20 ന് അധ്യാപക സംഘടനകളുമായി ഈ വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തും.

പുതിയ തീരുമാനത്തിനെതിരെ ഖാദര്‍ കമ്മിറ്റി ശുപാര്‍ശയ്ക്കെതിരെ ഹയര്‍ സെക്കന്‍ററി അധ്യാപകര്‍ കടുത്ത പ്രതിഷേധത്തിലാണ്. എന്നാല്‍, കമ്മിറ്റിയുടെ ചില ശുപാര്‍ശകളും ഇത്തവണ നടപ്പാക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ ശ്രമം. ഹെഡ് മാസ്റ്ററും പ്രിന്‍സിപ്പലും ഉള്ള സ്കൂളിലെ സ്ഥാപനമേധാവിയുടെ ചുമതല പ്രിന്‍സിപ്പലിന് നല്‍കും.

ഹയര്‍ സെക്കന്‍ററി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി വകുപ്പുകള്‍ ഒരു ഡയറക്ടറുടെ കീഴില്‍ കൊണ്ട് വരും. മൂന്നു പരീക്ഷ ഭവനകളും ഒരു കുടക്കീഴില്‍ ആക്കും. എന്നാല്‍ അധ്യാപകരുടെ പുനര്‍ വിന്യാസം അടക്കം എതിര്‍പ്പ് കൂടുതല്‍ ഉള്ള ശുപാര്‍ശകളില്‍ തീരുമാനം ഉടൻ എടുക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button