Latest NewsIndiaNews

പിഎസ് ശ്രീധരൻ പിള്ള മിസോറം ഗവർണറായി അധികാരമേറ്റു

ഐസോള്‍: സംസ്ഥാന ബിജെപി മുൻ അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള മിസോറം ഗവർണറായി സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റു. ഐസോളിലെ രാജ് ഭവനിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു ശ്രീധരൻ പിള്ള സത്യപ്രതിജ്ഞ ചെയ്തത്. കേരളത്തിൽ നിന്ന് മിസോറാം ഗവർണർ ആകുന്ന മൂന്നാമത്തെ മലയാളിയാണ് പി. എസ്. ശ്രീധരൻ പിള്ള. വക്കം പുരുഷോത്തമനും കുമ്മനം രാജശേഖരനും നേരത്തെ ഗവർണർ പദവി വഹിച്ചിട്ടുണ്ട്.

മിസോറാം മുഖ്യമന്ത്രിയടക്കമുള്ളവർ, ശ്രീധരന്‍ പിള്ളയുടെ കുടുംബാംഗങ്ങൾ, ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന അൽഫോൻസ് കണ്ണന്താനം, ബിജെപി നേതാവ് എംടി രമേശ് അടക്കമുള്ളവർ, ബിജെപി ദേശിയ സെക്രട്ടറി സത്യകുമാർ, കേരളത്തിൽ നിന്ന് നാലു ക്രിസ്ത്യൻ സഭ ബിഷപ്പുമാർ, കൊച്ചി ബാർ കൗൺസിൽ പ്രതിനിധികൾ എന്നിവർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു.

Also read : ഗവർണർ പദവി: ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനു മുമ്പ് തന്നെ ആലോചിച്ചെടുത്ത തീരുമാനം; പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞത്

കഴിഞ്ഞ ദിവസം ഡൽഹിയിൽ എത്തിയ ശ്രീധരൻ പിള്ള ബിജെപി അധ്യക്ഷൻ അമിത് ഷാ ഉൾപ്പടെ ഉള്ള നേതാക്കളെ കണ്ടിരുന്നു. ശേഷം ഇന്നലെ മിസോറാമിൽ എത്തിയ ശ്രീധരൻ പിള്ളയെ ഗാർഡ് ഓഫ് ഓണർ നൽകിയാണ് രാജ്ഭവൻ സ്വീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button