Latest NewsIndiaInternational

ഇന്ത്യ ചൈന അതിർത്തിയിലെ വെടിവെപ്പ്, ഇന്ത്യന്‍ സേനയാണ് ആദ്യം വെടിവച്ചതെന്ന് ചൈനീസ് സേനാ വക്താവ് ഷാങ് ഷൂയി

നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വെടിപൊട്ടുന്നത്.

ദില്ലി: ഇന്ത്യാ ചൈനാ അതിര്‍ത്തിയില്‍ വെടിവയ്പ്പ് നടന്നെന്ന് സ്ഥിരീകരിച്ച്‌ ചൈന. ഇന്ത്യന്‍ സേനയാണ് ആദ്യം വെടിവച്ചതെന്ന് ചൈനീസ് സേനാ വക്താവ് ഷാങ് ഷൂയി ആരോപിച്ചു. തിരിച്ചടിച്ചു എന്നുമാണ് ചൈനീസ് സേനയുടെ വിശദീകരണം.മൂന്ന് മാസത്തിലേറെയായി ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ നിലകൊള്ളുന്ന അതിര്‍ത്തി പ്രദേശത്ത് വെടിവയ്‌പ്പ് നടന്നതായാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനയുടെ പ്രസ്താവനയോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല.

ചൈനയുടെ കടന്നുകയറ്റ ശ്രമം ഇന്ത്യ ചെറുത്തുവെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും കൂടുതല്‍ ഔദ്യോഗിക വിശദീകരണങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം ഇതുസംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങള്‍ ലഭ്യമായിട്ടില്ല. നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വെടിപൊട്ടുന്നത്. ഇത് സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുമെന്ന സൂചനയാണ് നല്കുന്നത്.ഇന്ത്യ ചൈന അതിര്‍ത്തിയില്‍ 40 കൊല്ലത്തിനു ശേഷമാണ് വെടിവയ്പ്പ് നടക്കുന്നത്.

ഹാഷിഷും കഞ്ചാവുമുൾപ്പെടെയുള്ള ലഹരിവസ്തുക്കളുമായി പെണ്‍കുട്ടിയടക്കമുള്ള ഏഴംഗസംഘം പിടിയില്‍

ഇന്ത്യയുടേത് ഗുരുതരമായ പ്രകോപനമാണെന്നും ചൈനീസ് സേന പറയുന്നു. കിഴക്കന്‍ ലഡാക്ക് സെക്ടറിലെ അതിര്‍ത്തിയില്‍ വെടിവയ്പ്പ് നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഫിംഗര്‍ ഏരിയ ഉള്‍പ്പെടെ ഒന്നിലധികം പ്രദേശങ്ങളില്‍ ചൈനീസ് സൈന്യം നടത്തിയ അതിക്രമങ്ങളെച്ചൊല്ലി ഇന്ത്യയും ചൈനയും ഏപ്രില്‍-മെയ് മാസങ്ങള്‍ മുതല്‍ സംഘര്‍ഷത്തിലാണ്.സ്ഥിതി ഇപ്പോള്‍ നിയന്ത്രണ വിധേയമാണെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു.

ചൈനയുടെ പ്രതിരോധ മന്ത്രാലയമാണ് ഇതു സംബന്ധിച്ച ആദ്യ വിശദീകരണവുമായി രംഗത്തെത്തിയത്. ഇന്ത്യന്‍ സൈന്യം നിയന്ത്രണ രേഖ കടന്ന് വെടിവെയ്‌പ്പ് നടത്തിയെന്നായിരുന്നു ചൈനയുടെ ആരോപണം. ആദ്യം വെടിയുതിര്‍ത്ത ഇന്ത്യന്‍ സേനക്ക് നേരെ തിരിച്ചടിച്ചെന്നും ചൈന അവകാശപ്പെട്ടു. അതേസമയം ഗുരുതരമായ പ്രകോപനമാണെന്നുമാണ് അവരുടെ വാദം. എന്നാല്‍, ചൈനീസ് വാദത്തോട് ഇന്ത്യ പ്രതികരിക്കാന്‍ തയ്യാറായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button