
പീരുമേട്/കട്ടപ്പന: ഹാഷിഷ് ഉള്‍പ്പെടയുള്ള ലഹരി വസ്‌തുക്കളുമായി പെണ്‍കുട്ടിയടക്കമുള്ള ഏഴംഗ സംഘം വാഗമണ്ണില്‍ പിടിയിലായി. വാഗമണ്‍ പ്രദേശത്ത് ലഹരി ഉപയോഗിക്കുന്ന സംഘങ്ങളുടെ എണ്ണം കൂടുന്നതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് പരിശോധന ശക്‌തമാക്കിയിരുന്നു. കോവിഡ് പശ്‌ചാത്തലത്തിലും മേഖലയിലേയ്‌ക്ക് നിരവധിയാളുകള്‍ എത്തുന്നുണ്ട്.
ഇത്തരത്തിൽ വാഹന പരിശോധനയ്‌ക്കിടെയാണ് ഇവരില്‍നിന്നും ഒരു മില്ലി ഹാഷിഷും 9 ഗ്രാം കഞ്ചാവും പിടികൂടിയത്. പൂഞ്ഞാര്‍ മറ്റക്കാട് മുളയ്‌ക്കല്‍പറമ്പിൽ അജ്‌മല്‍ഷാ (23), തിരുവനന്തപുരം കുടപ്പനമൂട് സലജ ഭവനില്‍ സിദ്ധു(24), ഇടുക്കി അട്ടപ്പള്ളം പാറയില്‍ നവീന്‍ (23), കോഴിക്കോട് ബാലുശേരി പുത്തൂര്‍വട്ടം തയ്യില്‍ അഖില്‍രാജ് (24), ആലുവ മില്ലുപടി പി.കെ ഹൗസില്‍ മുഹമ്മദ് ഷിയാസ്(24), തമിഴ്‌നാട് അഴീക്കല്‍ അറുതഗുണവിളൈ സ്വദേശി രജ്‌ഞിത്ത്(29), കോഴിക്കോട് സ്വദേശി മൗസീന(20)എന്നിവരാണ് പിടിയിലായത്.
പെണ്‍കുട്ടി പ്രതികളിലൊരാളുടെ കാമുകിയാണ്. എറണാകുളത്തുനിന്നുമാണ് ഇവര്‍ കാറില്‍ വാഗമണ്ണിലേക്കെത്തിയത്. പിടിയിലായഅജ്‌മല്‍ഷാ മുമ്ബ് കഞ്ചാവ് കേസില്‍ പ്രതിയാണെന്നും ഇപ്പോള്‍ ജ്യാമത്തിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. എസ്.എച്ച്.ഒ ജയസനില്‍, എസ്.ഐ സോജന്‍, എ.എസ്.ഐ അബീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
Post Your Comments