ചെന്നൈ: പ്രശസ്ത ഗായകന് എസ്.പി. ബാലസുബ്രഹ്മണ്യം കോവിഡ് മുക്തനായി. ഓഗസ്റ്റ് അഞ്ചിനാണ് കോവിഡ് ബാധയെത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹോം ക്വാറന്റൈന് മതിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും കുടുംബാംഗങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കാനാണ് ആശുപത്രിയില്‍ പ്രവേശിച്ചത്. എന്നാല്‍ ഓഗസ്റ്റ് 13ന് രാത്രിയോടെ ആരോഗ്യനില വഷളാവുകയും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
Post Your Comments