ചെന്നൈ: കോവിഡ് ബാധിതനായി ഗുരുതരാവസ്‌ഥയില്‍ കഴിയുന്ന ഗായകന്‍ എസ്.പി. ബാലസുബ്രഹ്‌മണ്യത്തിന്റെ ആരോഗ്യനിലയില്‍ പ്രതീക്ഷാനിര്‍ഭരമായ പുരോഗതി. ചെന്നൈയിലെ എം.ജി.എം. ഹെല്‍ത്ത് കെയറിലെ ഐ.സി.യു. കിടക്കയില്‍നിന്ന് അദ്ദേഹം കടലാസില്‍ കുറിപ്പെഴുതിയതായി ആശുപത്രി അധികൃതര്‍.
ഇപ്പോഴും ഗുരുതര നിലയിലാണെങ്കിലും എസ്.പി.ബി. അതിവേഗം സാധാരണ നിലയിലേക്കു മടങ്ങിവരുന്നതിന്റെ സൂചനകളാതിതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്‌ച തന്നെ ചികിത്സിക്കുന്ന ഡോക്‌ടര്‍മാര്‍ക്കും മറ്റു ജീവനക്കാര്‍ക്കുമായി “ലവ് യു ഓള്‍” എന്നു പേന ഉപയോഗിച്ച് എസ്.പി.ബി. എഴുതി. ഇതിനു ചുവട്ടിലായി ഏതാനും ഡോക്‌ടര്‍മാരുടെയും നഴ്‌സുമാരുടെയും പേരുകളുമുണ്ടായിരുന്നു.
മരുന്നുകള്‍ക്കു പുറമേ ലഘുവായ വ്യായാമ മുറകളും ചികിത്സയുടെ ഭാഗമായുണ്ട്. തന്റേതടക്കം ഇഷ്‌ടഗാനങ്ങള്‍ ശ്രവിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്- ഡോക്‌ടര്‍മാര്‍ പറഞ്ഞു. കോവിഡ് ലക്ഷണങ്ങളോടെ കഴിഞ്ഞ അഞ്ചിനാണ് എഴുപത്തിനാലുകാരനായ ബാലസുബ്രഹ്‌മണ്യത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Post Your Comments