Latest NewsIndia

‘അപ്പ തിരിച്ചുവരവിന്റെ പാതയിൽ, ഫിസിയോ തെറാപ്പി ആരംഭിച്ചു’; എസ്പിബിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മകൻ

എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില ഭദ്രമാണെന്ന് മകനും ഗായകനുമായ എസ് പി ചരൺ. എസ്പിബിയുടെ ആരോഗ്യനില സംബന്ധിച്ച് മെഡിക്കൽ സംഘവുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് ചരൺ ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ഇന്നലെ ചരൺ എസ്പിബിയെ സന്ദർശിച്ചില്ല.‘അപ്പയുടെ ആരോഗ്യസ്ഥിതി സ്റ്റേബിൾ ആണ്. അദ്ദേഹം ഇപ്പോൾ മടങ്ങിവരവിന്റെ പാതയിലാണ്. ഇപ്പോഴത്തെ അവസ്ഥ ഒരുപാട് പ്രതീക്ഷ പകരുന്നുണ്ട്.’

‘അപ്പയ്ക്ക് ഫിസിയോതെറപ്പി ആരംഭിച്ചിട്ടുണ്ട്. അപ്പയുടെ ആരോഗ്യകാര്യത്തിൽ ഇത്രയധികം ശ്രദ്ധ ചെലുത്തുന്ന ആശുപത്രി അധികൃതരോടും ആരോഗ്യ പ്രവർത്തകരോടും അകമഴിഞ്ഞ് നന്ദി അറിയിക്കുകയാണ്’.– ചരൺ പറഞ്ഞു. ചെന്നൈയിലെ എംജിഎം ഹെൽത്ത് കെയർ സെന്ററിലാണ് എസ് പി ബാലസുബ്രഹ്മണ്യം ചികിത്സയിൽക്കഴിയുന്നത്. ഓഗസ്റ്റ് 5നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.

ബിഡിജെഎസിൽ പോര് മുറുകുന്നു, പുതിയ സംസ്ഥാന കമ്മറ്റി ഓഫീസ് തുറക്കാനൊരുങ്ങി സുഭാഷ് വാസു , ഉദ്‌ഘാടനം ഇന്ന്

ചെറിയ തോതിൽ മാത്രമേ വൈറസ് ബാധിച്ചിട്ടുള്ളു എന്ന് അദ്ദേഹം തന്നെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. എന്നാൽ ഓഗസ്റ്റ് 13ന് ആരോഗ്യനില വഷളാവുകയും അതിതീവ്രപരിചരണ വിഭാഗത്തിലേയ്ക്കു മാറ്റുകയുമായിരുന്നു.

 

View this post on Instagram

 

#SPB Health update 27/8/20

A post shared by S. P. Charan/Producer/Director (@spbcharan) on

shortlink

Related Articles

Post Your Comments

Related Articles


Back to top button