ചെന്നൈ: കാശില്ലാത്തതിനാൽ എസ്പിബിയുടെ മൃതദേഹം വിട്ടുകിട്ടിയില്ല എന്ന രീതിയിലുള്ള പ്രചാരണത്തിനെതിരെ മകൻ ചരൺ. എസ്പിബിയുടെ ഔദ്യോഗിക പേജിലെത്തിയാണ് അദ്ദേഹത്തിന്റെ അപേക്ഷ. ആശുപത്രിയിൽ പണം അടയ്ക്കാത്തത് കൊണ്ട് എസ്പിബിയുടെ മൃതദേഹം വിട്ടുകൊടുക്കാൻ വൈകിയെന്നും ഒടുവിൽ ഉപരാഷ്ട്രപതി ഇടപ്പെട്ട ശേഷമാണ് മൃതദേഹം വിട്ടുകാെടുത്തതെന്നും തരത്തിൽ വ്യാജപ്രചാരണം ശക്തമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കഴിഞ്ഞ മാസം അഞ്ചുമുതൽ എസ്പിബി ആശുപത്രിയിൽ ചികിൽസയിലാണ്. അന്നുമുതലുള്ള എല്ലാ ബില്ലുകളും അടച്ചതാണ്. ഒടുവിൽ ബില്ല് അടയ്ക്കാൻ പണമില്ലാതെ വന്നെന്നും തമിഴ്നാട് സർക്കാരിനോട് സഹായം ചോദിച്ചിട്ട് അവർ ചെയ്തില്ലെന്നുമാണ് ചിലർ പ്രചരിപ്പിക്കുന്നത്. ഉപരാഷ്ട്രപതിയെ സമീപിച്ചപ്പോൾ അദ്ദേഹം ഇടപെട്ടാണ് മൃതദേഹം വിട്ടുകൊടുത്തത് എന്നും പറയുന്നത് വ്യാജമാണ്. ദയവായി ഇത്തരം വ്യാജപ്രചാരണങ്ങൾ നിർത്തണമെന്നും ചരൺ പറയുന്നു.
Post Your Comments