തിരുവനന്തപുരം: തെക്കുകിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപമെടുത്തതിനെ തുടര്‍ന്ന് കേരളത്തിൽ കനത്ത മഴ തുടരുന്നു. തിരുവനന്തപുരം, കൊല്ലം ആലപ്പുഴ ജില്ലകളില്‍ കനത്തമഴ തുടരുകയാണ്. അരുവിക്കര ഡാമിന്റെ ഒരുഷട്ടര്‍ 20 സെന്റി മീറ്റര്‍ ഉയര്‍ത്തി. തലസ്ഥാനത്ത് കടല്‍ ക്ഷോഭവും രൂക്ഷമാണ്. വലിയതുറയില്‍ തീരത്ത് സൂക്ഷിച്ചിരുന്ന വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഒഴുകിപ്പോയി. ഇവ കരക്ക് അടുപ്പിക്കാന്‍ ശ്രമിച്ച മത്സ്യതൊഴിലാളികളും വന്‍ തിരയില്‍ പെട്ടതായാണ് റിപ്പോര്‍ട്ട്. ഇവരെ രക്ഷപെടുത്തി. കേരളതീരത്ത് നാല് മീറ്റര്‍വരെ ഉയരമുള്ള തിരമാലകളുണ്ടാകുമെന്ന് ദേശീയ സമുദ്രഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്.
Post Your Comments