തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കാനിരിയ്ക്കുന്ന ഉപതെരഞ്ഞെടുപ്പ് ഇടതുഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടു നിയമസഭാ മണ്ഡലങ്ങളിലേയ്ക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഏതു തെരഞ്ഞെടുപ്പും ഭരണത്തിന്റെ വിലയിരുത്തല്‍ തന്നെയാണ്. ഉപതെരഞ്ഞെടുപ്പിലൂടെ വിജയിച്ചു വരുന്നയാള്‍ക്കു ഫലത്തില്‍ നാലു മാസം മാത്രമാണു ലഭിക്കുക എന്ന പ്രശ്‌നമുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പു കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അഭിപ്രായം പറയാന്‍ ഉദ്ദേശിക്കുന്നില്ല. തെര. കമ്മീഷന്‍ തീരുമാനമെടുത്താല്‍ സര്‍ക്കാര്‍ അതിനനുസരിച്ചു പ്രവര്‍ത്തിക്കും. തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ളതാണ്. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുമായി സംസ്ഥാന തെര. കമ്മീഷന്‍ മുന്നോട്ടു പോകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments