മാഡ്രിഡ് • കാമുകനെ കുറ്റകൃത്യത്തിന് ജയിലിലടയ്ക്കാന്‍ സ്വന്തം യോനിയിൽ പശ തേച്ച സ്ത്രീയ്ക്ക് ഒടുവില്‍ 10 വര്‍ഷം തടവ്. സ്പെയിനിലാണ് സംഭവം.
മുൻ കാമുകൻ ഇവാൻ റിക്കോ തന്നെ വീടിന് പുറത്ത് നിന്ന് തട്ടിക്കൊണ്ടുപോയതായും തുടര്‍ന്ന് അവളുടെ സ്വകാര്യ ഭാഗങ്ങളിൽ സൂപ്പർ ഗ്ലൂ പ്രയോഗിച്ച ശേഷം അർദ്ധ നഗ്നയാക്കി ഉപേക്ഷിച്ചുവെന്നും ആരോപിച്ചാണ് വനേസ ഗെസ്റ്റോ എന്ന യുവതി രംഗത്തെത്തിയത്.
എന്നാല്‍ സി.സി.ടി.വിയാണ് വനേസയെ ചതിച്ചത്. ഗെസ്റ്റോ പശ വാങ്ങുന്നതും ചൈനീസ് സൂപ്പർമാർക്കറ്റിൽ നിന്ന് സ്വയം ഉപദ്രവിക്കാൻ ഉപയോഗിച്ച കത്തികൾ ഉൾപ്പെടെയുള്ള ഒരു ‘തട്ടിക്കൊണ്ടുപോകൽ കിറ്റും’ വാങ്ങുന്നതും അടക്കമുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയതോടെയാണ് വനേസയുടെ കള്ളക്കളി പൊളിഞ്ഞത്.
കറുത്ത കാറിലാണ് തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതെന്നാണ് വനേസ പോലീസുകാരോട് പറഞ്ഞത്. എന്നാല്‍ ആക്രമിക്കപ്പെട്ടതായി അവകാശപ്പെടുന്ന സ്ഥലത്ത് നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളില്‍ ആ സമയം കടന്നുപോയ ഒരേയൊരു വാഹനം ഒരു ലോറി മാത്രമായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി.
36 കാരനായ റിക്കോയ്ക്ക് കടുത്ത അവഹേളനമാണ് ജന്മനാട്ടില്‍ നേരിടേണ്ടി വന്നത്. ‘ഗ്ലൂ ലയർ’ എന്ന കളിയാക്കി വിളികള്‍ കേള്‍ക്കേണ്ടി വന്ന അയാള്‍ക്ക് നിരവധി ദിവസം ജയിലിൽ കിടക്കേണ്ടി വന്നു.
ഒടുവില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയതോടെ വനേസയ്ക്ക് വടക്കൻ സ്പാനിഷ് നഗരമായ ലിയോണിലെ ഒരു കോടതി പത്തുവര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു.
ഈ വർഷം ആദ്യം ലിയോൺ പ്രൊവിൻഷ്യൽ കോടതിയിൽ നടന്ന ഒരു വിചാരണയ്ക്ക് ശേഷം ഈ ആഴ്ച പുറത്തിറക്കിയ രേഖാമൂലമുള്ള ശിക്ഷാവിധിയില്‍ ഇരയ്ക്ക് 25,000 ഡോളർ നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടിട്ടുണ്ട്.
സ്റ്റേറ്റ് പ്രോസിക്യൂട്ടർമാർ 11 വർഷവും എട്ട് മാസവും തടവ് ശിക്ഷ ആവശ്യപ്പെട്ടിരുന്നു.
കുറ്റകൃത്യത്തില്‍ ഇവന്‍ റിക്കോയെ കുടുക്കാന്‍ ശ്രമിച്ചതാണെന്ന് ബോധ്യമായതിനെത്തുടര്‍ന്ന് വനേസ ഗെസ്റ്റോയുടെ യഥാർത്ഥ അഭിഭാഷകൻ എമിലിയ എസ്റ്റെബാൻ ഇവരുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു.
പശ ആക്രമണവും തട്ടിക്കൊണ്ടുപോകലും നടന്നപ്പോൾ തന്റെ സഹോദരൻ ഉറങ്ങുകയായിരുന്നുവെന്ന് ഇവാന്റെ സഹോദരൻ റാഫേൽ പറഞ്ഞു. അറസ്റ്റിലായതിനുശേഷം തങ്ങളുടെ അമ്മ ദിവസങ്ങളോളം കണ്ണീര്‍ക്കയത്തിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഞാൻ എല്ലായ്പ്പോഴും വനേസയെ വിശ്വസിച്ചിരുന്നു, അതിനാലാണ് ഞാൻ അവളെ ന്യായീകരിച്ചത്. എനിക്ക് അപമാനവും വഞ്ചനയും തോന്നുന്നുവെന്നാണ് അഭിഭാഷക എസ്റ്റെബാൻ പറഞ്ഞത്.
Post Your Comments