യോനിയില്‍ അണുബാധയും നീര്‍ക്കെട്ടും ദുര്‍ഗന്ധത്തോടു കൂടിയ സ്രവങ്ങളും ചൊറിച്ചിലും വേദനയുമുണ്ടാക്കുന്ന രോഗമാണ് വജൈനൈറ്റിസ് വജൈനൈറ്റിസ് തിരിച്ചറിയാന്‍
സഹായിക്കുന്ന ചില ലക്ഷണങ്ങളും വജൈനയുടെ നല്ല ആരോഗ്യത്തിന് പിന്തുടരേണ്ട കാര്യങ്ങളും നോക്കാം. യോനിയില്‍ അണുബാധയും നീര്‍ക്കെട്ടും ദുര്‍ഗന്ധത്തോടു കൂടിയ സ്രവങ്ങളും ചൊറിച്ചിലും വേദനയുമുണ്ടാക്കുന്ന രോഗമാണ് വജൈനൈറ്റിസ്.
ബാക്ടീരിയയുടെ സന്തുലനത്തില്‍ ഉണ്ടാകുന്ന വ്യതിയാനമാണ് ഇതിന്റെ പ്രധാന കാരണം. ആര്‍ത്തവവിരാമത്തിനു ശേഷമോ ചില ചര്‍മപ്രശ്‌നങ്ങളുടെ ഭാഗമായോ ഈസ്ട്രജന്‍ തോതില്‍ ഉണ്ടാകുന്ന കുറവും ഇതിലേക്കു നയിക്കാം.
വജൈനൈറ്റിസ് തിരിച്ചറിയാന്‍ സഹായിക്കുന്ന ചില ലക്ഷണങ്ങള്‍ ഇവയാണ്
1. യോനീഭാഗത്തുനിന്ന് രൂക്ഷമായ ദുര്‍ഗന്ധം
2. അസ്വാഭാവികമായി യോനിയില്‍ നിന്നുള്ള സ്രവം
3. ചൊറിച്ചില്‍
4. ലൈംഗികബന്ധ സമയത്തെ വേദന
5. രക്തനിറത്തിലുള്ള യോനീസ്രവം
6. കോട്ടേജ് ചീസ് പോലെയുള്ള യോനീ സ്രവം
7. മൂത്രമൊഴിക്കുമ്പോള്‍ പുകച്ചില്‍
ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നിങ്ങളുടെ ഭക്ഷണക്രമത്തെയും ജീവിതശൈലിയെയും സംബന്ധിച്ച അവലോകനം നടത്തി നോക്കുന്നത് നന്നായിരിക്കും. കാരണം ജനനേന്ദ്രിയത്തിന്റെ ആരോഗ്യത്തില്‍ ജീവിതശൈലി പ്രധാന പങ്ക് വഹിക്കുന്നു.
വജൈനയുടെ നല്ല ആരോഗ്യത്തിന് ഇനി പറയുന്ന കാര്യങ്ങള്‍ പിന്തുടരാം.
1. ശുദ്ധമായ ചൂടു വെള്ളം ഉപയോഗിച്ചു കഴുകാം.
2. യോനിയില്‍ സോപ്പോ വൃത്തിയാക്കുന്ന മറ്റ് വസ്തുക്കളോ ഉപയോഗിക്കാതിരിക്കുക.
3. കഴുകാത്ത ഉള്‍വസ്ത്രം ഉപയോഗിക്കുന്നത് ഒഴിവാക്കുക.
4. ആര്‍ത്തവ സമയത്ത് യോനീഭാഗം അതീവ വൃത്തിയോടെ വയ്ക്കുക.
5. കോട്ടണ്‍ ഉള്‍വസ്ത്രങ്ങള്‍ ഉപയോഗിക്കുക.
6. ഭക്ഷണക്രമത്തില്‍ പുതിയ പച്ചക്കറികള്‍ ഉള്‍പ്പെടുത്തുക.
7. കഫീന്‍ ഉപയോഗം കുറയ്ക്കുക.
8. എരിവുള്ള ഭക്ഷണങ്ങള്‍ കുറയ്ക്കുക.
Post Your Comments