KeralaLatest News

പാങ്കോട് ബലാത്സംഗം, അതി ക്രൂരമായ പീഡനത്തിന്റെ വേദനയില്‍നിന്ന്​ വയോധിക വീണ്ടും ജീവിതത്തിലേക്ക്

ആ​രെ​യും ത​ര​പ്പെ​ടു​ത്താ​നാ​വാ​ത്ത​തി​നാ​ല്‍ ഓ​മ​ന ത​ന്‍റെ മു​ന്നി​ല്‍ എ​ത്തി​പ്പെ​ട്ട ഓ​ര്‍​മ​ക്കു​റ​വു​ള്ള വ​യോ​ധി​ക​യെ പു​ക​യി​ല ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് ഷാ​ഫി​യു​ടെ മു​മ്പി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

പാങ്കോട് : ക്രൂ​ര പീ​ഡ​ന​ത്തിന്റെ വേ​ദ​ന​യി​ല്‍​നി​ന്ന്​ ആ ​വ​യോ​ധി​ക വീ​ണ്ടും ജീ​വി​ത​ത്തി​ലേ​ക്ക്. പാ​ങ്കോ​ട് പീ​ഡ​ന​ത്തി​നി​ര​യാ​യ ഇ​വ​ര്‍ ഒ​രു മാ​സ​ത്തെ ചി​കി​ത്സ​ക്ക് ശേ​ഷ​മാ​ണ്​ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി വി​ട്ട​ത്. ആ​ഗ​സ്​​റ്റ്​ ര​ണ്ടി​നാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം. ബ​ലാ​ത്സം​ഗ​ശ്ര​മം ചെ​റു​ത്ത വ​യോ​ധി​ക​യെ ക്രൂരമായി പീ​ഡി​പ്പി​ച്ചത്. ശ​രീ​ര​മാ​സ​ക​ലം ക​ത്തി​കൊ​ണ്ട് വ​ര​യു​ക​യും വ​യ​റ്റി​ല്‍ കു​ത്തു​ക​യും ചെ​യ്തി​രു​ന്നു.

ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​വ​രെ ആ​ദ്യം പ​ഴ​ങ്ങ​നാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഡൽഹി പെൺകുട്ടിക്ക് സംഭവിച്ച സമാനമായ പീഡനം എന്നായിരുന്നു പരിശോധിച്ച ഡോക്ടർമാർ പറഞ്ഞത്. ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ള്‍​ക്കു​ള്‍പ്പെ​ടെ മു​റി​വും ച​ത​വു​മേ​റ്റ് മൃ​ത​പ്രാ​യ​യാ​യ ഇ​വ​രെ സ​ര്‍​ജ​റി, ഗൈ​ന​ക്കോ​ള​ജി, യൂ​റോ​ള​ജി വി​ഭാ​ഗ​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ച്ചു ന​ട​ത്തി​യ ചി​കി​ത്സ​ക്കൊ​ടു​വി​ലാ​ണ് ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​ന്ന​ത്.

ചി​കി​ത്സ ചെ​ല​വ് പൂ​ര്‍​ണ​മാ​യും സ​ര്‍​ക്കാ​റാ​ണ് വ​ഹി​ച്ച​ത്.കേ​സി​ല്‍ മു​ഖ്യ​പ്ര​തി ചെ​മ്ബ​റ​ക്കി വാ​ഴ​പ്പി​ള്ളി​ല്‍ മു​ഹ​മ്മ​ദ് ഷാ​ഫി (48), ര​ണ്ടാം പ്ര​തി പാ​ങ്കോ​ട് ആ​ശാ​രി മൂ​ല​യി​ല്‍ മ​നോ​ജ് (42), ഇ​യാ​ളു​ടെ മാ​താ​വും മു​ഖ്യ​പ്ര​തി​യു​ടെ സ​ഹാ​യി​യു​മാ​യ ഓ​മ​ന (60) എ​ന്നി​വ​രെ തൊ​ട്ട​ടു​ത്ത ദി​വ​സം​ത​ന്നെ പു​ത്ത​ന്‍​കു​രി​ശ് പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഒ​ന്നാം പ്ര​തി മ​ദ്യ​പാ​നി​യാ​യ ലോ​റി ഡ്രൈ​വ​ര്‍ വാ​ഴേ​പ്പി​ള്ളി​യി​ല്‍ മു​ഹ​മ്മ​ദ് ഷാ​ഫി​ക്ക് (48) ഓ​മ​ന​യു​മാ​യി മൂ​ന്നു​വ​ര്‍​ഷ​ത്തെ പ​രി​ച​യ​മു​ണ്ട്.

മു​ഹ​മ്മ​ദ് ഷാ​ഫി​യി​ല്‍​നി​ന്നും പ​ണം വാ​ങ്ങി ഓ​മ​ന​യു​ടെ വീ​ട്ടി​ല്‍ ഇ​യാ​ള്‍​ക്ക് അ​നാ​ശാ​സ്യ​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്കി ന​ല്‍​കാ​റു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ പേ​രി​ല്‍ ഓ​മ​ന​യു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കാ​റു​ള്ള മ​നോ​ജി​ന് മു​ഹ​മ്മ​ദ് ഷാ​ഫി​യു​മാ​യി വൈ​രാ​ഗ്യ​വു​മു​ണ്ടാ​യി​രു​ന്നു. പൂ​നെ​യി​ല്‍ നി​ന്നും സ​വാ​ള ലോ​ഡു​മാ​യി പെ​രു​മ്പാ​വൂ​രി​ലെ​ത്തി​യ ഷാ​ഫി ഞാ​യ​റാ​ഴ്ച ഒ​രു സ്ത്രീ​യെ ഏ​ര്‍​പ്പാ​ടാ​ക്ക​ണ​മെ​ന്ന് ഓ​മ​ന​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ആ​രെ​യും ത​ര​പ്പെ​ടു​ത്താ​നാ​വാ​ത്ത​തി​നാ​ല്‍ ഓ​മ​ന ത​ന്‍റെ മു​ന്നി​ല്‍ എ​ത്തി​പ്പെ​ട്ട ഓ​ര്‍​മ​ക്കു​റ​വു​ള്ള വ​യോ​ധി​ക​യെ പു​ക​യി​ല ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് ഷാ​ഫി​യു​ടെ മു​മ്പി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

മ​ദ്യ​ല​ഹ​രി​യി​ല്‍ ഇ​യാ​ള്‍ ഇ​വ​രെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു. സം​ഭ​വ​ത്തി​ന് ശേ​ഷം വീ​ട്ടി​ലെ​ത്തി​യ മ​നോ​ജ് മു​റി​യി​ല്‍ ക​ണ്ട മു​ഹ​മ്മ​ദ് ഷാ​ഫി​യെ അ​ടി​ച്ചോ​ടി​ച്ചു. വൃ​ദ്ധ​യോ​ടും വൈ​രാ​ഗ്യ​മു​ണ്ടാ​യി​രു​ന്ന മ​നോ​ജ് അ​വ​ശ​നി​ല​യി​ല്‍ കി​ട​ക്കു​ന്ന ഇ​വ​രു​ടെ ദേ​ഹ​മാ​സ​ക​ലം ക​ത്തി കൊ​ണ്ട് വ​ര​യു​ക​യും സ്വ​കാ​ര്യ​ഭാ​ഗ​ത്ത് ക​ത്തി കു​ത്തി​യി​റ​ക്കു​ക​യും മ​ര്‍​ദി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​തി​ന് ശേ​ഷം മ​നോ​ജ് പു​റ​ത്തേ​ക്ക് പോ​യ​പ്പോ​ള്‍ ഓ​മ​ന ബെ​ഡ്ഷീ​റ്റ് കൊ​ണ്ട് ര​ക്തം തു​ട​ച്ച ശേ​ഷം വൃ​ദ്ധ​യെ വീ​ട്ടി​ലെ​ത്തി​ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button