പന്തളം: പീഡനത്തിനിരയായ എണ്‍പതുകാരി പന്തളത്തെ സ്നേഹിത കേന്ദ്രത്തില്‍ മരിച്ചു. അര്‍ബുദ രോഗബാധിതയായി വീട്ടില്‍ ഒറ്റയ്ക്കുതാമസിച്ചിരുന്ന സ്ത്രീയെ ജൂലായ് നാലിനു തൂവയൂര്‍ സ്വദേശി രാജന്‍ (48) എന്ന ആളാണ് ഉപദ്രവിച്ചത്. തുടര്‍ന്ന്‍ പിറ്റേന്ന് രാവിലെ ഇവരെ പ്രദേശ വാസികൾ ആശുപത്രിയിലാക്കുകയായിരുന്നു. രാജനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
അടൂർ ജനറൽ ആശുപതിയിലെ ചികിത്സക്ക് ശേഷം അവശനിലയില്‍ സ്നേഹിതയില്‍ കഴിയവെ ശനിയാഴ്ച രാത്രിയിലാണ് വൃദ്ധ മരിച്ചത്. ഇവരെ വീണ്ടും പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതായാണ് സ്നേഹിതയിലെ ഉദ്യോഗസ്ഥർ പറയുന്നത്. പ്രായാധിക്യം കാരണം മരിച്ചു എന്നാണ് പോലീസ് റിപ്പോർട്ട്.
Post Your Comments