ആലപ്പുഴ: കുട്ടനാട് ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി തന്നെ മത്സരിക്കുമെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് പി.ജെ ജോസഫ്. ഇക്കാര്യത്തിൽ നേരത്തെ ധാരണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി ചിഹ്നം സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇപ്പോഴത്തെ വിധി അവസാന വാക്കല്ല. വിധി കോടതി സ്‌റ്റേ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും പി.ജെ ജോസഫ് പറയുകയുണ്ടായി.
Read also: പുനരുപയോഗിക്കാന്‍ കഴിയുന്ന ബഹിരാകാശ പേടകം വിക്ഷേപിച്ച് ചൈന: വിവരങ്ങളെല്ലാം രഹസ്യം
അതേസമയം എന്‍.സി.പി നേതൃത്വം പറഞ്ഞാല്‍ കുട്ടനാട്ടില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസ് അറിയിച്ചു. സി.പി.എമ്മിന്റെ പൂര്‍ണപിന്തുണയുണ്ടെന്നും കുടുംബത്തിന്റെ താത്പര്യം നേരത്തെതന്നെ എന്‍.സി.പി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Post Your Comments