തിരുവനന്തപുരം : ബിജെപിയും ലീഗും തമ്മിൽ ചങ്ങാതിമാർ ആണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയോട് പ്രതികരിച്ച് സ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മുസ്ലീം ലീഗിന് ഒറ്റ ചങ്ങാതിയെ ഉള്ളൂ, അത് യുഡിഎഫ് മാത്രമാണെന്നും ഡൽഹിയിൽ ബിജെപിയുമായി മുൻപ് കൂട്ട് കൂടിയ ചരിത്രം ഇടതു പക്ഷത്തിനാണ് ഉള്ളതെന്നും എന്നും അദ്ദേഹം പറഞ്ഞു.
“ഞങ്ങൾക്ക് ചങ്ങാതിമാർ ഉണ്ട്, അത് യുഡിഎഫ് ആണ്. കാണുന്നവരൊക്കെ ഞങ്ങളുടെ ചങ്ങാതിമാർ അല്ല. ഇതെല്ലാം അതാത് സമയങ്ങളിൽ സിപിഎം ചെയ്യുന്ന ചില നയങ്ങൾ ആണ്. സാമ്പാറിൽ വൈദഗ്ധ്യം ഉള്ളത് ഇടതു പക്ഷത്തിനാണ് ഞങ്ങൾക്കല്ല”- കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ഒപ്പ് വിവാദം ഉന്നയിച്ചവർ വേണം അത് തെളിയിക്കാൻ. ഒപ്പ് വ്യാജം ആണെന്ന് തെളിയിക്കേണ്ടത് ബിജെപി ആണ്, അല്ലെന്ന് ഇടത് പക്ഷവും. മുഖ്യമന്ത്രിയുടെ ഒപ്പ് വ്യാജമാണെങ്കിൽ അതിലും വലുത് വരാനില്ല എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ആദ്യ പ്രതികരണം. ഒപ്പ് വ്യാജം ആണെങ്കിൽ അത് ഗൗരവം ഉള്ള വിഷയം ആണെന്ന് ആണ് താൻ പറഞ്ഞത്. പ്രസ്താവന പരിശോധിക്കാതെ ആണോ ആദ്യം പ്രതികരിച്ചത് എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല. ബിജെപിയുടെ പ്രസ്താവന മുസ്ലീം ലീഗ് ഏറ്റുപിടിച്ചു എന്ന ആരോപണം ഉയരുന്ന സാഹചര്യത്തിൽ കൂടി ആണ് പികെ കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം.
Post Your Comments