മസ്‌ക്കറ്റ് : ഒമാനിൽ കോവിഡ് മുക്തരുടെ എണ്ണം 80000കടന്നു. കഴിഞ്ഞ ദിവസം 804 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 81828 ആയി ഉയർന്നു. 94.7 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
256 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു, 16പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 8182ഉം, മരണസംഖ്യ 705 ആയി. നിലവിൽ 383 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 144 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
Post Your Comments