Latest NewsNewsIndia

പ്രധാനമന്ത്രിക്കും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിക്കുമെതിരെ വിദ്വേഷം വമിപ്പിക്കുന്ന രീതിയിലുള്ള സന്ദേശങ്ങള്‍ അയച്ച മധ്യവയസ്കൻ അറസ്റ്റില്‍

ഭുവനേശ്വര്‍ : സോഷ്യൽ മീഡിയിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായും വിദ്വേഷപ്രചാരണം നടത്തിയ മധ്യവയസ്കൻ അറസ്റ്റില്‍. ഒഡിഷയിലെ കട്ടക്ക് ജില്ലക്കാരനായ 42കാരനാണ് അറസ്റ്റിലായത്. കട്ടക്ക് പൊലീസിന്‍റെ സഹായത്തോട് കൂടിയാണ് വ്യാഴാഴ്ച രാവിലെ ഉത്തര്‍ പ്രദേശ് പൊലീസ് സംഘം ഇയാളെ കുശുമ്പി ഗ്രാമത്തില്‍ നിന്നും അറസ്റ്റ് പിടികൂടിയത്.

സിംഗബലി പൊലീസ് സ്റ്റേഷനിലാണ് ഇയാള്‍ക്കെതിരായ പരാതിയുള്ളത്. ഒഡിഷയിലെ സാലിപൂരില്‍ ചെറിയ വ്യാപാര സ്ഥാപനം നടത്തുകയായിരുന്ന ഇയാള്‍ പ്രധാനമന്ത്രിക്കെതിരെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്കെതിരെയും നിരവധിപ്പേര്‍ക്കാണ് വിദ്വേഷം വമിപ്പിക്കുന്ന രീതിയിലുള്ള സന്ദേശങ്ങള്‍ അയച്ചത്.

രാജ്യദ്രോഹം അടക്കമുള്ള കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളതെന്നാണ് എന്‍ഡി ടി വി റിപ്പോര്‍ട്ട് ചെയ്യുന്നത്. സോഷ്യൽ മീഡിയിൽ സന്ദേശം വൈറലായതോടെയാണ് ഇയാള്‍ക്കെതിരെ പരാതി ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. ഇയാളെ ഇപ്പോൾ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button