ബെംഗളൂരു : കര്ണാടകയിലെ മുന്‍ എംഎല്‍എയും, മുതിര്‍ന്ന ജെഡിഎസ് നേതാവുമായ അപ്പാജി ഗൗഡ(67) കോവിഡ് ബാധിച്ച് മരിച്ചു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് ചികിത്സയിലായിരുന്നു.
ശിവമോഗയിലെ ഭദ്രാവതി നിയമസഭാ മണ്ഡലത്തിൽ നിന്നാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇവിടത്തെ വിശ്വേശ്വര അയേൺ ആന്റ് സ്റ്റീൽ കമ്പനിയിലെ ജോലിക്കാരനായിരുന്നു. തൊഴിലാളി നേതാവായി നിന്നാണ് നേതാവായാണ് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. 1994ൽ സ്വതന്ത്രനായി ആദ്യമായി നിയമസഭയിലെത്തി, 1999 ലും വിജയിച്ച അദ്ദേഹം പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടു. 2013ൽ ജെഡിഎസിൽ അംഗമായി അപ്പാജി ഗൗഡ, ആ വർഷം കോൺഗ്രസിന്റെ മുതിർന്ന നേതാവ് സി എം ഇബ്രാഹിമിനെ തോൽപ്പിച്ച് നിയമസഭയിലെത്തി.
Post Your Comments