തിരുവനന്തപുരം: രോഗവ്യാപന സാധ്യതയുടെ പശ്ചാത്തലത്തില്‍ അടുത്ത 14 ദിവസം കനത്ത ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണദിവസങ്ങള്‍ കടന്നുപോയ സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണം.ഓണം ക്ലസ്റ്റര്‍തന്നെ രൂപംകൊള്ളാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. വയോജനങ്ങളുമായി എല്ലാവരും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ദിവസങ്ങളാണ് കഴിഞ്ഞുപോയത്. വയോജനങ്ങള്‍ക്കിടയില്‍ രോഗവ്യാപനം കൂടിയാല്‍ മരണ നിരക്ക് വര്‍ധിക്കുമെന്ന കാര്യം നാം ഓര്‍ക്കേണ്ടതാണ്. കോവിഡ് വ്യാപനം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് മറ്റുള്ളവരിലേക്ക് എത്താതിരിക്കാനുള്ള പരിശ്രമം എല്ലാവരുടെയും ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇത്തരത്തിലുള്ള ജാഗ്രത എത്രകാലം പാലിക്കണമെന്നാണ് പലരും ചോദിക്കുന്നത്. വാക്‌സിന്‍ വരുന്നതുവരെ എന്നുമാത്രമെ ഉത്തരമുള്ളൂ. നാം പുലര്‍ത്തേണ്ട ജാഗ്രതയെ സോഷ്യല്‍ വാക്‌സിന്‍ എന്ന നിലയില്‍ കാണണം . അത് തുടരുകയും വേണം. ബ്രേക്ക് ദി ചെയിന്‍ പോലെയുള്ള സോഷ്യല്‍ വാക്‌സിന്‍ പ്രവര്‍ത്തനങ്ങളാണ് ഈ ഘട്ടത്തില്‍ ഫലപ്രദമായി നടപ്പാക്കേണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Post Your Comments