തിരുവനന്തപുരം: വ്യാജ ഒപ്പ് വിവാദത്തില്‍ ഐ പാഡ് ഉയര്‍ത്തി വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. അമേരിക്ക സന്ദര്‍ശന സമയത്ത് ഫയലുകള്‍ കെട്ടിക്കിടക്കുന്നു എന്ന കെ.സി ജോസഫിന്റെ ആരോപണത്തിന് അന്ന് നല്കിയ മറുപടി തന്നെയാണ് ഇക്കാര്യത്തിലുമുള്ളത്. ഒപ്പ് തന്റേത് തന്നെയാണ്. ആരോപണ വിധേയമായ ദിവസം താന്‍ 39 ഫയലുകളിലാണ് ഒപ്പിട്ടത്. ഇ ഫയലുകളില്‍ മാത്രമല്ല ഫിസിക്കല്‍ ഫയലുകളിലും വിദേശത്തായിരിക്കുമ്പോള്‍ തീരുമാനം എടുക്കാറുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Read also: മുഖ്യമന്ത്രി ഫയലിൽ ഒപ്പിട്ടതെങ്ങനെയെന്ന് പ്രധാനമന്ത്രിയോട് ചോദിക്കണം: എം.വി. ജയരാജൻ
നേരത്തെ മുതല്‍ സ്വീകരിച്ചുവരുന്ന നടപടി ക്രമം മാത്രമാണിത്. ഒപ്പിട്ട് തിരിച്ചയച്ചതിന്റെയും രേഖകള്‍ തന്റെ പക്കലുണ്ട്. ഒപ്പില്‍ ഒരു തരത്തിലുമുള്ള വ്യാജവുമില്ലെന്ന് അദ്ദേഹം പറയുകയുണ്ടായി. ഒക്കച്ചങ്ങാതി മാര്‍ പറയുമ്പോള്‍ എങ്ങനെയാണ് ലീഗ് ഏറ്റെടുക്കാതിരിക്കുക. കുഞ്ഞാലിക്കുട്ടി കാര്യം അറിയാതെ പറഞ്ഞതായിരിക്കില്ല. അദ്ദേഹം സാങ്കേതികത്വം അറിയാത്ത ആളല്ല. എന്നാല്‍ ഇപ്പോള്‍ ബിജെപി ആദ്യം പറയുകയും പിന്നീട് യുഡിഎഫ് ഏറ്റെടുക്കുകയുമാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments