KeralaLatest NewsNews

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം : കേന്ദ്രം റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം • വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകക്കേസില്‍ റിപ്പോര്‍ട്ട് തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ചീഫ് സെക്രട്ടറിയോടാണ് റിപ്പോര്‍ട്ട് നല്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അക്രമം പടരുന്നത് തടയാന്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

തിരുവോണനാളില്‍ പുലര്‍ച്ചെയാണ് വെഞ്ഞാറമൂട് തേമ്പാമൂട് വച്ച് വെമ്പായം സ്വദേശിയായ മിഥിലാജും, കലിങ്കുംമുഖം സ്വദേശിയായ ഹഖ് മുഹമ്മദും കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് സി.പി.എം ഇന്ന് കരിദിനം ആചരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button