![](/wp-content/uploads/2020/09/2as17.jpg)
തിരുവനന്തപുരം : ലഹരിമരുന്ന് കടത്തിയ കേസിൽ ബംഗളുരുവിൽ പിടിയിലായ അനൂപ് മുഹമ്മദുമായി 2013 മുതൽ വളരെ അടുത്ത ബന്ധമുണ്ടെന്ന് ബിനീഷ് കോടിയേരി. എന്നാൽ ലഹരി മാഫിയയുമായി ബന്ധമുള്ള കാര്യം അറിയില്ലായിരുന്നു എന്നും ബിനീഷ് പറഞ്ഞു. മയക്കുമരുന്ന് സംഘവുമായി തനിക്ക് ബന്ധമുണ്ടെന്ന യൂത്ത്‌ലീഗ് നേതാവ് പി.കെ.ഫിറോസ് നടത്തിയ ആരോപണത്തെ തുടർന്നാണ് മറുപടിയുമായി ബിനീഷ് എത്തിയത്.
അനൂപിനെ അറിയുന്നവർക്കെല്ലാം ഇപ്പോൾ വന്ന വാർത്ത ഞെട്ടലുണ്ടാക്കുന്നതാണെന്നും ബിനീഷ് കോടിയേരി പ്രതികരിച്ചു. അനൂപിനെ വസ്ത്ര വ്യാപാരിയെന്ന നിലയ്ക്കാണ് അറിയുന്നത്.ഹോട്ടൽ റൂം ബുക്ക് ചെയതു തരാറുണ്ട്. റസ്റ്ററന്റ് തുടങ്ങാന്‍ വായ്പ നൽകി. ആറു ലക്ഷം രൂപയാണ് വായ്പയായി നൽകിയത്. അനൂപിന് ഇത്തരമൊരു കേസില്‍ പിടിക്കപ്പെട്ടത് എനിക്ക് മാത്രമല്ല അയാളുടെ ഉമ്മക്കും ഉപ്പക്കും വരെ ഷോക്കിങ് ആയിരുന്നു. അവര്‍ക്കും ഇങ്ങനെയൊരു കാര്യത്തെ കുറിച്ച് അറിയുമായിരുന്നില്ല”.
അനൂപിനെ താൻ പലപ്പോഴും വിളിക്കാറുണ്ട്. എന്നാൽ ജൂലൈ പത്തിന് വിളിച്ചെന്ന ആരോപണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. താൻ ആർക്കെതിരെയും മാന നഷ്‌ടക്കേസിന് പോകില്ലെന്നും എല്ലാ ദിവസവും ഇതുപോലെ ആരോപണങ്ങൾ തനിക്കെതിരെ വരാറുണ്ടെന്നും ബിനീഷ് വ്യക്തമാക്കി.
Post Your Comments