KeralaLatest NewsNews

കുറച്ചു സമയം കഴിഞ്ഞപ്പോഴേക്ക് തൂക്കുപാത്രത്തിൽ പായസവുമായി ആളെത്തി, വലിയ സന്തോഷം തോന്നി: മുഖ്യമന്ത്രിയെക്കുറിച്ച് കെ.ടി ജലീൽ

തിരുവോണനാളിൽ മുഖ്യമന്ത്രിയുടെ കരുതലിനെക്കുറിച്ച് കുറിപ്പുമായി മന്ത്രി കെ.ടി ജലീൽ. ക്വാറന്റീനില്‍ കഴിയുന്ന മന്ത്രിക്ക് ഓണനാളില്‍ പായസം എത്തിച്ചു നല്‍കിയത് മുഖ്യമന്ത്രി ആയിരുന്നു. ഇതേക്കുറിച്ചാണ് മന്ത്രി ഫേസ്‌ബുക്കില്‍ കുറിച്ചത്. ഓണത്തിന് നാട്ടിലില്ലാത്തത് ആദ്യമാണെന്ന് തോന്നുന്നുവെന്ന് അദ്ദേഹം പറയുന്നു. ബുദ്ധിയുറച്ച നാൾമുതൽ തൊട്ടടുത്ത അയൽവാസിയും കളിക്കൂട്ടുകാരനുമായ പപ്പൻ്റെ അമ്മ കൊടുത്തയക്കുന്ന കായ വറുത്തതും ശർക്കര ഉപ്പേരിയും പായസവും ഓണാഘോഷം പൊലിമ നിറഞ്ഞതാക്കിയിരുന്നു. കുറേ വർഷങ്ങളായി അവൻ്റെ വീട്ടിൽ നിന്നാണ് ഓണസദ്യ. പതിവുപോലെ അമ്മ പറഞ്ഞ്, പപ്പൻ ഇന്നലെ എന്നെ വിളിച്ചിരുന്നു. വരാൻ പറ്റാത്ത വിഷമം ഞാനവനോട് പങ്കുവെച്ചു. എന്നാലും മനസ്സിലെവിടെയോ ഒരു വിഷമം ബാക്കിനിന്നു. അതാണ് മുഖ്യമന്ത്രിയുടെ വിളിയിലൂടെയും അദ്ദേഹം കൊടുത്തയച്ച പായസത്തിലൂടെയും മാറിക്കിട്ടിയതെന്നും ജലീൽ പറയുന്നു.

Read also: വെ​ഞ്ഞാ​റ​മൂ​ട് ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ്: പ്ര​തി​ക​ള്‍​ക്ക് താ​നു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന ഇ.​പി. ജ​യ​രാ​ജ​ന്‍റെ ആ​രോ​പ​ണ​ത്തി​നു മ​റു​പ​ടി​യു​മാ​യി അ​ടൂ​ര്‍ പ്ര​കാ​ശ്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

തിരുവോണനാളിൽ രാവിലെ വന്ന വിളികളിൽ ഒന്ന് ക്ലീഫ് ഹൗസിൽ നിന്ന് മുഖ്യമന്ത്രിയുടേതായിരുന്നു. ഫോണെടുത്തയുടൻ ഞാനദ്ദേഹത്തിന് ഓണാശംസകൾ നേർന്നു. ”തിരുവനന്തപുരത്തുണ്ടല്ലോ അല്ലേ”, അദ്ദേഹത്തിൻ്റെ ചോദ്യം.”അതെ”എന്ന എൻ്റെ മറുപടി. സ്നേഹമസൃണമായ ക്ഷേമാന്വേഷണത്തിനൊടുവിൽ അദ്ദേഹം പറഞ്ഞു; “പായസം കൊടുത്തയക്കുന്നുണ്ട്”. കുറച്ചു സമയം കഴിഞ്ഞപ്പോഴേക്ക് തൂക്കുപാത്രത്തിൽ പായസവുമായി ആളെത്തി. എനിക്ക് വലിയ സന്തോഷം തോന്നി.

എൻ്റെ രണ്ട് ഗൺമാൻമാർക്കും ഡ്രൈവർക്കും ഒരു സ്റ്റാഫിനും കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് സ്വയം കോറണ്ടൈനിലാണ് ഞാൻ. ഓണത്തിന് നാട്ടിലില്ലാത്തത് ആദ്യമാണെന്ന് തോന്നുന്നു. ബുദ്ധിയുറച്ച നാൾമുതൽ തൊട്ടടുത്ത അയൽവാസിയും കളിക്കൂട്ടുകാരനുമായ പപ്പൻ്റെ അമ്മ കൊടുത്തയക്കുന്ന കായ വറുത്തതും ശർക്കര ഉപ്പേരിയും പായസവും ഓണാഘോഷം പൊലിമ നിറഞ്ഞതാക്കിയിരുന്നു. കുറേ വർഷങ്ങളായി അവൻ്റെ വീട്ടിൽ നിന്നാണ് ഓണസദ്യ. പതിവുപോലെ അമ്മ പറഞ്ഞ്, പപ്പൻ ഇന്നലെ എന്നെ വിളിച്ചിരുന്നു. വരാൻ പറ്റാത്ത വിഷമം ഞാനവനോട് പങ്കുവെച്ചു. എന്നാലും മനസ്സിലെവിടെയോ ഒരു വിഷമം ബാക്കിനിന്നു. അതാണ് മുഖ്യമന്ത്രിയുടെ വിളിയിലൂടെയും അദ്ദേഹം കൊടുത്തയച്ച പായസത്തിലൂടെയും മാറിക്കിട്ടിയത്. മുഖ്യമന്ത്രിക്കും കമലേച്ചിക്കും കുടുംബത്തിനും, മഠത്തിലെ അമ്മക്കും രാജേട്ടനും ഹേമച്ചേച്ചിക്കും പ്രഭക്കും പപ്പനുമടക്കം മുഴുവൻ മലയാളികൾക്കും ഹൃദ്യമായ ഓണാശംസകൾ. മാപ്പിളപ്പാട്ടിൻ്റെ ഈണത്തിലുള്ള ഓണപ്പാട്ടാണ് വീഡിയോ ക്ലിപ്പായി താഴെ കൊടുക്കുന്നത്. എല്ലാവരും അത് കേൾക്കുമല്ലോ?

 

shortlink

Related Articles

Post Your Comments

Related Articles


Back to top button