Latest NewsNewsIndia

ചൈനയെ തുരത്താന്‍ അജിത് ഡോവലിന്റെ നേതൃത്വത്തിൽ സൈന്യം: നീക്കം ശക്തമാക്കി ഇന്ത്യ

ന്യൂഡല്‍ഹി: ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിൽ ചൈനയ്‌ക്കെതിരെ കരുതലോടെ നീങ്ങാൻ ഇന്ത്യൻ സൈന്യം. ഇതിന്റെ പശ്ചാത്തലത്തിൽ കിഴക്കന്‍ ലഡാക്കിലെ പാന്‍ഗോംഗ് തടാകത്തിന് സമീപം സൈനിക നീക്കം ശക്തമാക്കി. അജിത് ഡോവലിന്റെ അദ്ധ്യക്ഷതിയില്‍ ചേര്‍ന്ന യോഗത്തില്‍ ചൈനയെ പ്രതിരോധിക്കാന്‍ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കാന്‍ സൈനികര്‍ക്ക് അനുമതി നല്‍കിയതായാണ് സൂചന. ഐ.ബിയുടെയും റോയുടെയും മേധാവികള്‍ അവരുടെ വിലയിരുത്തലുകളും അദ്ദേഹത്തിന് മുന്നിൽ അറിയിച്ചു.

Read also: സം​സ്ഥാ​ന​ത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം അ​ര ല​ക്ഷം കടന്നു

ചൈനയെ പ്രതിരോധിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞുവെന്നും എന്നാല്‍ വരും ദിവസങ്ങളില്‍ രാജ്യം എന്ത് തന്ത്രമാണ് സ്വീകരിക്കാന്‍ പോകുന്നതെന്നാണ് ചർച്ചാവിഷയമായതെന്നും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ ഇന്ത്യ സ്വീകരിച്ച ശ്രമങ്ങളെക്കുറിച്ച്‌ വിശദമായ റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിക്കപ്പെട്ടുവെന്നും അദ്ദേഹം പറയുകയുണ്ടായി. അതേസമയം അജിത് ഡോവലിന്റെ നിര്‍ദേശ പ്രകാരം സൈനികരുടെ പിരിമുറുക്കം ഒഴിവാക്കാന്‍ ബ്രിഗേഡ് കമാന്‍ഡര്‍ തലത്തിലുള്ള ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിവരികയാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button