കുവൈറ്റ് സിറ്റി : ആശ്വാസത്തിന്റെ ഒരു ദിനം കൂടി, കുവൈറ്റിൽ കോവിഡ് മുക്തി നേടുന്നവരുടെ എണ്ണം ഉയർന്നു തന്നെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 574പേർ കൂടി സുഖം പ്രാപിച്ചു. ഇതോടെ കോവിഡ് വിമുക്തരായവരുടെ എണ്ണം 77,224ആയി ഉയർന്നു. 473 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു, ഒരാൾ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 85,109ഉം, മരണസംഖ്യ 531ഉം ആയി. നിലവിൽ 7,354 പേരാണു ചികിൽസയിലുള്ളത്. 91 പേർ തീവ്ര പരിചരണത്തിലാണ്. .രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 3,490 പരിശോധനകളാണ് നടന്നതെന്നും ആകെ പരിശോധന നടത്തിയവരുടെ എണ്ണം 6,17619 ആയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Post Your Comments