തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് ഐഎന്‍ടിയുസിയുടെ പ്രാദേശിക നേതാവെന്ന് സൂചന. ഐഎന്‍ടിയുസി പ്രവര്‍ത്തകനായ ഉണ്ണിയും സഹോദരന്‍ സനലും ചേര്‍ന്നാണ് ഇന്നലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ നടുറോഡിലിട്ടു വെട്ടിയ പ്രതികളെ രക്ഷപ്പെടുത്തിയത്. ഇവര്‍ ഇപ്പോള്‍ ഒളിവിലാണ്. ഇരുവരും നേരത്തെയും നിരവധി കേസുകളില്‍ പ്രതികളായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന സൂചന.
അതേസമയം കേസില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തവരില്‍ രണ്ട് പേര്‍ മേയ് മാസത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളാണ്. ഒരുമാസം മുന്‍പാണ് ഇവര്‍ ജയിലില്‍നിന്ന് ഇറങ്ങിയത്. കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ കലിങ്ങിന്‍ മുഖം യൂണിറ്റ് പ്രസിഡന്റ് ഹഖ് മുഹമ്മദ് (24)നെയാണ് സംഘം ലക്ഷ്യമിട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞ്. അഞ്ച് പേരടങ്ങിയ സംഘമാണ് തേവലക്കാട് യൂണിറ്റ് സെക്രട്ടറി മിഥിലാജ് (32) നെയും കലിങ്ങിന്‍ മുഖം യൂണിറ്റ് പ്രസിഡന്റ് ഹഖ് മുഹമ്മദ് (24)നെയും കൊലപ്പെടുത്തിയത്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൊലപ്പെടുത്തിയതെന്ന് സംഭവസമയത്ത് ഇരുവര്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന എസ്എഫ്‌ഐ തേമ്പാമുട് മേഖല സെക്രട്ടറി സഹിന്‍ പൊലീസിന് മൊഴി നല്‍കി. രാത്രി 11.30 ന് ഹഖ് മുഹമ്മദിനെ വീട്ടില്‍ കൊണ്ടുവിടാന്‍ പോയപ്പോഴാണ് ആക്രമിക്കപ്പെട്ടത്.
Post Your Comments