
കൊല്ലം: കൊല്ലം ചാത്തന്നൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ തട്ടികൊണ്ടു പോയി കൊല്ലാൻ ശ്രമിച്ച കേസ്സിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ. പ്രാദേശിക രാഷ്ട്രീയ തർക്കങ്ങളുടെ പേരിലായിരുന്നു തട്ടികൊണ്ടു പോയത്. ലോറി ഡ്രൈവറും കുളത്തുപ്പുഴ നെല്ലിമുട് സ്വദേശിയും ഡിവൈഎഫ്ഐ പ്രാദേശിക നേതാവുമായ ഷിബിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കുളത്തുപ്പുഴ കല്ലുവെട്ടാംകുഴി സ്വദേശി അഫ്സൽ, അമ്പതേക്കർ സ്വദേശി താഹ താഹക്കുട്ടി, നെല്ലിമൂട് സ്വദേശി സുഫിയാൻ എന്നിവരാണ് പിടിയാലായത്.
കഴിഞ്ഞ ജൂൺ 24-ന് പുലർച്ചെ ഇത്തിക്കരയിൽ വച്ചായിരുന്നു ലോറി ഡ്രൈവർക്ക് നേരെ ആക്രമണം നടന്നത്. കണ്ണൂരിൽ നിന്നും ചെങ്കല്ലും കയറ്റിവന്ന ലോറിയിലെ ഷിബിൻ ഇത്തിക്കരയിൽ ദേശീയ പാതയോരത്ത് ലോറി നിർത്തിയിട്ട് വിശ്രമിക്കവെ ആട്ടോയിലും ബൈക്കിലുമായെത്തിയ സംഘം ആക്രമിച്ചിരുന്നു. അവശനായ ഷിബിനെ തട്ടികൊണ്ടു പോകാൻ ശ്രമിച്ചെങ്കിലും ദേശീയ പാതയിലൂടെ മറ്റ് വാഹനങ്ങൾ വന്നു കൊണ്ടിരുന്നതിനാൽ ഷിബിൻ രക്ഷപ്പെടുകയായിരുന്നു.
read also: അഫ്ഗാനില്‍ ഭീതി വിതച്ച് താലിബാന്‍ തീവ്രവാദികള്‍, രാജ്യത്ത് സൈനിക മേധാവിയെ മാറ്റിയെന്ന് സംശയം
കുളത്തുപ്പുഴയിൽ മുമ്പ് നടന്ന ഡിവൈഎഫ് ഐ – എസ് ഡി പി ഐ സംഘട്ടത്തിന്‍റെ ഭാഗമായാണ് ഷിബിന് നേരെ നടന്ന ആക്രമണമെന്ന് പൊലീസ് പറഞ്ഞു
Post Your Comments