തിരുവനന്തപുരം: തിരുവനന്തപുരം കാരക്കോണം സ്വദേശി അനുവിന്‍റെ മരണത്തില്‍ വിശദീകരണവുമായി പി എസ് സി. ആത്മഹത്യ ചെയ്ത ഉദ്യോഗാര്‍ത്ഥി അനു ഉള്‍പ്പെട്ട പിഎസ്‍സി ലിസ്റ്റ് റദ്ദ് ചെയ്തിട്ടില്ലെന്നും മരണത്തില്‍ ഖേദമുണ്ടെന്നും വാര്‍ത്താ കുറിപ്പിലൂടെ പി എസ് എസി വിശദീകരിച്ചു. ഈ ലിസ്റ്റില്‍ 72 പേര്‍ക്കാണ് ഇതുവരെ നിയമന ശുപാര്‍ശ നല്‍കിയതെന്നും പി എസ് സി വ്യക്തമാക്കുന്നു.ഈ റാങ്ക് ലിസറ്റ് റദ്ദ് ചെയ്തതാഎന്ന തെറ്റായം പ്രചാരണം ഉണ്ട്. അത് ശരിയല്ല.
ഈ കാലയളവില്‍ 72 പേര്‍ക്ക് നിയമന ശിപാര്‍ശ നല്‍കിയിട്ടുണ്ട്. 77-ാആം റാങ്ക് ആയതുകൊണ്ട് അനു എസ് നിയമന ശിപാര്‍ശയില്‍ ഉള്‍പ്പെട്ടിരുന്നു. ഈ തസ്തികതയില്‍ ശരാശരി 50 പേര്‍ക്കാണ് വര്‍ഷം തോറും നിമയന സുപാര്‍ശ നല്‍കുന്നതെന്നും പി എസ് സി വിശദീകരിക്കുന്നു. സിവില്‍ എക്സൈസ് ഓഫീസര്‍ തസ്തികത 2016 ലെ ഉത്തരവുപ്രകാരം ട്രെയിനി തസ്തികതയായി മാറ്റിയിട്ടുണ്ട്.
ഇതിനാല്‍ ഈ റാങ്ക് ലിസ്റ്റിന്‍റെ കാലാവധി 1 വര്‍ഷമാണ്. 2019 ഏപ്രിലില്‍ നിലവില്‍ വന്ന റാങ്ക് ലിസ്റ്റ് ഈ വര്‍ഷം ഏപ്രിലില്‍ അവസാനിക്കേണ്ടതായിരുന്നെങ്കില്‍ കോവിഡ‍് 19 വ്യാപനം മൂലം നീട്ടിയ റാങ്ക് ലിസ്റ്റില്‍ ഇതും ഉള്‍പ്പെട്ടിരുന്നു. 2020 ജൂണ്‍ 19 നാണ് ഇതിന്‍റെ കാലാവധി പൂര്‍ത്തിയായത്.അതേസമയം, മാധ്യമങ്ങള്‍ക്കെതിരെ സംസാരിച്ച ഉദ്യോഗാര്‍ത്ഥികളുടെ കാര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ വാദം കേട്ട ശേഷം മാത്രം നടപടി എന്നും പി എസ് സി വിശദീകരിക്കുന്നു.
Post Your Comments