മുന്‍ രാഷ്ട്രപതിയും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ശക്തനുമായ പ്രണബ് മുഖര്‍ജിയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് നടന്‍ മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം തന്റെ അനുശോചനം രേഖപ്പെടുത്തിയത്. പ്രണബ് ജിയുടെ സംഭാവനകള്‍ രാഷ്ട്രം എപ്പോഴും ഓര്‍ക്കും. ഹൃദയംഗമമായ അനുശോചനം എന്നാണ് അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചത്.
84 ആം വയസിലാണ് പ്രണബ് മുഖര്‍ജി അന്തരിച്ചത്. മകന്‍ അഭിജിത് മുഖര്‍ജിയാണ് വിവരങ്ങള്‍ അറിയിച്ചത്. രാഷ്ട്രപതിയാകുന്നതിനു മുന്നെ നിരവധി സര്‍ക്കാരുകളില്‍ ധനകാര്യ, പ്രതിരോധ, വിദേശകാര്യ മന്ത്രിയായിരുന്നു പ്രണബ് മുഖര്‍ജി. ചികിത്സയ്ക്കായി ആര്‍മി ഹോസ്പിറ്റല്‍ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് ആശുപത്രിയില്‍ വച്ച് തലച്ചോറിലെ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയും തുടര്‍ന്ന് കോമയിലായിരുന്നു അദ്ദേഹം.
2012 മുതല്‍ 2017 വരെ മുഖര്‍ജി ഇന്ത്യയുടെ പ്രസിഡന്റായിരുന്നു. മുന്‍ രാഷ്ട്രപതിയുടെ മകളും കോണ്‍ഗ്രസ് നേതാവുമായ ഷര്‍മിസ്ത മുഖര്‍ജി കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിനായി പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത് രത്‌ന സ്വീകരിച്ചത് ഓര്‍മിച്ചിരുന്നു.
‘കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 8 എന്റെ അച്ഛന് ഭാരത് രത്‌ന ലഭിച്ചതിനാല്‍ എനിക്ക് ഏറ്റവും സന്തോഷകരമായ ദിവസമായിരുന്നു. കൃത്യം ഒരു വര്‍ഷത്തിനുശേഷം ഓഗസ്റ്റ് 10 ന് അദ്ദേഹം ഗുരുതരാവസ്ഥയിലായി. ദൈവം അദ്ദേഹത്തിന് ഏറ്റവും മികച്ചത് ചെയ്യട്ടെ, സന്തോഷങ്ങളും സങ്കടങ്ങളും സ്വീകരിക്കാന്‍ എനിക്ക് ശക്തി നല്‍കട്ടെ. ജീവിതത്തിന്റെ സമനിലയോടെ. എല്ലാവരുടെയും ആശങ്കകള്‍ക്ക് ഞാന്‍ ആത്മാര്‍ത്ഥമായി നന്ദി പറയുന്നു, ”അവര്‍ പോസ്റ്റുചെയ്തു.
Post Your Comments