ഭോപ്പാല്‍: വീടിന് മുകളില്‍ പാകിസ്ഥാൻ പതാക ഉയർത്തിയ സംഭവത്തിൽ വീട്ടുടമ അറസ്റ്റിൽ. മധ്യപ്രദേശിലെ ദേവസ് ജില്ലയിലാണ് സംഭവം. ഫാറൂഖ് ഖാനെന്ന ആളിന്റെ വീടിന് മുകളിലാണ് പാകിസ്ഥാൻ പതാക ഉയർത്തിക്കെട്ടിയ നിലയിൽ കണ്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അതേസമയം, തന്റെ 12 വയസുകാരനായ മകനാണ് ഇത് ചെയ്തതെന്നും സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടനെ താന്‍ പതാക അഴിച്ചുമാറ്റിയെന്നും ഫാറൂഖ് പോലീസിനെ അറിയിച്ചു.
Post Your Comments