Latest NewsUAENews

ചരിത്രത്തിലാദ്യമായി ഇസ്രയേലിൽനിന്നുള്ള യാത്രാവിമാനം യുഎഇയിലെത്തി

അബുദാബി: ചരിത്രത്തിലാദ്യമായി ഇസ്രയേലിൽനിന്നുള്ള യാത്രാവിമാനം യുഎഇയിലെത്തി. ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്ര ബന്ധം തുടങ്ങാൻ തീരുമാനിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് യാത്രാവിമാനം യുഎഇയിലെത്തുന്നത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മരുമകനും മുഖ്യഉപദേശകനുമായ ജാറെദ് കുഷ്നർ അടക്കമുള്ള യുഎസ് ഉദ്യോഗസ്ഥരും ഇസ്രയേൽ പ്രതിനിധികളും ആദ്യ യാത്രയുടെ ഭാഗമായി.

Read also: കേരളവുമായും മലയാളികളുമായും ഗാഢവും സൗഹൃദപൂർണ്ണവുമായ ബന്ധം സൂക്ഷിച്ച പ്രണബ് മുഖർജി: ആദരാഞ്ജലികൾ അർപ്പിച്ച് മുഖ്യമന്ത്രി

എൽവൈ 971 നമ്പർ വിമാനം സൗദി അറേബ്യയുടെ വ്യോമമേഖലയിലൂടെയാണ് സഞ്ചരിച്ചത്. ഇതാദ്യമായാണ് സൗദിയുടെ വ്യോമമേഖലയിലൂടെ ഇസ്രയേൽ വിമാനം പറക്കുന്നത്. വിമാനം നാളെ അബുദാബിയിൽനിന്ന് ഇസ്രയേലിലേക്കു മടങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button