Latest NewsIndia

പുണ്യ ഭൂമിയായ റിഷികേശിലെ പാലത്തില്‍ അര്‍ദ്ധനഗ്നയായി ഫോട്ടോ പോസ് ചെയ്ത ഫ്രഞ്ച് വനിത അറസ്റ്റില്‍

ഡെറാഡൂണ്‍: ഹൈന്ദവരുടെ പുണ്യഭൂമിയായി വിശേഷിപ്പിക്കപ്പെടുന്ന റിഷികേശില്‍ അര്‍ദ്ധ നഗ്നയായി ചിത്രങ്ങള്‍ക്ക് പോസ് ചെയ്ത ഫ്രഞ്ച് വനിത അറസ്റ്റില്‍. മേരി ഹെലന്‍ എന്ന സ്ത്രീയാണ് അറസ്റ്റിലായത്. പാലത്തിന് മുകളില്‍ അര്‍ദ്ധനഗ്നയായി നില്‍ക്കുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് പൊലീസ് ഇടപെടലുണ്ടായത്. സംഭവം കേസും വിവാദവും ഉയര്‍ത്തിയ സാഹചര്യത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ മേരി രംഗത്തെത്തിയിട്ടുണ്ട്.

ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ഗംഗാനദിക്ക് കുറുകെയുള്ള പ്രശസ്തമായ ലക്ഷ്മണ്‍ ജൂല പാലത്തില്‍ വച്ചായിരുന്നു ഇവരുടെ വിവാദ ഫോട്ടോഷൂട്ട്.ലൈംഗിക അതിക്രമങ്ങള്‍ക്കെതിരായ അവബോധം എന്ന നിലയ്ക്കാണ് ഇത്തരം ഒരു ശ്രമം നടത്തിയതെന്നാണ് ഇവരുടെ വാദം. ‘ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ ഒരു അവബോധം സൃഷ്ടിക്കാനായിരുന്നു ഇത്തരമൊരു ചിത്രം പകര്‍ത്തിയതെന്നാണ് 27കാരിയായ പ്രസ്താവനയിലൂടെ ഇവര്‍ അറിയിച്ചത്.

എന്നാല്‍ ഓണ്‍ലൈന്‍ വഴി നെക്ലസുകളുടെ വില്‍പ്പന നടത്തുന്നയാളാണ് താനെന്നാണ് മേരി ഹെലന്‍ പറഞ്ഞതെന്നാണ് പൊലീസ് പറയുന്നത്. തന്‍റെ ബിസിനസ് പ്രൊമോട്ട് ചെയ്യുന്നതിനായുള്ള ഒരു ഷൂട്ടാണ് അന്ന് നടന്നതെന്നും ഇവര്‍ പറ‍ഞ്ഞ‌ുവെന്നും പൊലീസ് പറയുന്നു.അടിച്ചമര്‍ത്തപ്പെട്ട ഇന്ത്യന്‍ സ്ത്രീകളെ വിദ്യാഭ്യാസം നേടാന്‍ സഹായിക്കുക, മറ്റ് മാര്‍ഗങ്ങളോ സഹായങ്ങളോ ഇല്ലാത്ത മോശം വിവാഹ ജീവിതങ്ങളോ സാഹചര്യങ്ങളോ ഉപേക്ഷിക്കാന്‍ പ്രാപ്തരാക്കുക എന്നിവയായിരുന്നു ലക്ഷ്യം വച്ചതെന്നും ഇവര്‍ പറയുന്നു.

മെഴുകുതിരി ഉപയോഗിച്ച് മുഖത്തുൾപ്പെടെ പൊള്ളിച്ചു, കരച്ചിൽ ഉച്ചത്തിലായപ്പോൾ വായിൽ ടേപ്പ് ഒട്ടിച്ചു: 2 വയസുകാരന് നേരിടേണ്ടി വന്ന ക്രൂരത

രാജ്യത്തെ സംസ്കാരിക സവിശേഷതളെക്കുറിച്ചുള്ള അറിവില്ലായ്മ മൂലമാണ് ഇത്തരമൊരു പ്രവര്‍ത്തി ചെയ്തതെന്ന് അതില്‍ നിരവധി പേരുടെ വികാരങ്ങള്‍ വ്രണപ്പെട്ടു എന്നറിഞ്ഞതില്‍ ഖേദിക്കുന്നു എന്നുമാണ് പ്രസ്താവന കുറിപ്പില്‍ മേരി അറിയിച്ചത്. പാലത്തിന് മുകളില്‍ പൂര്‍ണ്ണമായും നഗ്നയായാണ് ചിത്രങ്ങള്‍ക്ക് പോസ് ചെയ്തതെന്ന ആരോപണങ്ങള്‍ തള്ളിയ മേരി, ചിത്രീകരണം നടക്കുമ്പോള്‍ അവിടെ മറ്റാരും തന്നെയുണ്ടായിരുന്നില്ലെന്നാണ് വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button