സംഘര്‍ഷം രൂക്ഷമാകാതിരിക്കാന്‍ ഇന്ത്യ തങ്ങളുടെ സൈന്യത്തെ ചൈന-ഇന്ത്യ അതിര്‍ത്തിയില്‍ നിന്ന് പിന്‍വലിക്കണമെന്ന് ശക്തമായി ആവശ്യപ്പെടുന്നതായി ചൈനീസ് സൈന്യം അറിയിച്ചു. ഇന്ത്യന്‍ സൈന്യം തിങ്കളാഴ്ച നിയമവിരുദ്ധമായി യഥാര്‍ത്ഥ നിയന്ത്രണ രേഖയെ മറികടന്നു, ഇത് പ്രകോപനപരമായ നീക്കമാണെന്ന് പിഎല്‍എ വെസ്റ്റേണ്‍ തിയറ്റര്‍ കമാന്‍ഡിന്റെ വക്താവ് സീനിയര്‍ കേണല്‍ ഴാങ് ഷുയിലി പറഞ്ഞു.
‘ഇന്ത്യയുടെ പ്രകോപനപരമായ നീക്കത്തെ ചൈന ശക്തമായി എതിര്‍ക്കുന്നു, സാധ്യമായ ഏത് സാഹചര്യത്തിനും ചൈനീസ് സൈന്യം തയ്യാറെടുക്കുകയാണ്, ചൈനീസ് പ്രദേശം സംരക്ഷിക്കുന്നതിനും അതിര്‍ത്തിയിലെ സ്ഥിതി നിലനിര്‍ത്തുന്നതിനും സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കും,” കേണല്‍ ഴാങ് പറഞ്ഞു.
Post Your Comments