ഡൽഹി: അരുണാചൽ പ്രദേശിൽലെ ‘ചൈനീസ് ഗ്രാമ’ത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. 100 വീടുകൾ സ്ഥിതി ചെയ്യുന്ന ഗ്രാമമെന്നാണ് പെന്റഗൺ റിപ്പോർട്ടിൽ ഇതിനെക്കുറിച്ച് പരാമർശമുള്ളത്. എന്നാൽ ഇത് ചൈനീസ് സൈന്യത്തിന്റെ ക്യാമ്പാണെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. അപ്പർ സുബാൻസിരി ഗ്രാമത്തിലെ കടുക ഡിവിഷനിലെ അഡിഷനൽ ഡെപ്യൂട്ടി കമ്മിഷണർ ഡി.ജെ. ബോറയാണ് ‘ചൈനീസ് ഗ്രാമത്തെ’ നിരീക്ഷിച്ച വിവരങ്ങൾ മാധ്യമത്തോടു വെളിപ്പെടുത്തിയത്.
പല വലിയ വീടുകളും സൈനിക ആവശ്യത്തിനു നിർമിച്ചതായാണു തോന്നിയതെന്നും 1962 ൽ ചൈന ഈ പ്രദേശം പിടിച്ചെടുത്തുപ്പോൾ അവർക്ക് അവിടെ ഒരു ചെറിയ പോസ്റ്റ് മാത്രമാണ് ഉണ്ടായിരുന്നതെന്നും ബോറ പറഞ്ഞു. യുഎസ് കോൺഗ്രസിനു സമർപ്പിച്ച റിപ്പോർട്ടിലാണ് ഇന്ത്യയുമായുള്ള യഥാർഥ നിയന്ത്രണരേഖയിൽ ചൈന നടത്തുന്ന കടന്നുകയറ്റങ്ങൾ വിവരിക്കുന്നത്.
അതേസമയം ഇന്ത്യയുമായി ചർച്ചകൾ തുടരുമ്പോഴും നിയന്ത്രണരേഖയിൽ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമം ചൈന തുടരുകയാണ്. അതിർത്തിയിൽ ദ്രുതഗതിയില്‍ നീക്കങ്ങൾ നടത്താൻ കൂടുതൽ സൈന്യത്തെ ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന പടിഞ്ഞാറൻ ചൈനയുടെ ഉൾപ്രദേശങ്ങളിലേക്കെത്തിച്ചു. ഷിൻജിയാങ്, ടിബറ്റ് എന്നിവിടങ്ങളിൽനിന്നാണ് കൂടുതൽ സൈന്യത്തെ എത്തിച്ചത്.
Post Your Comments