Latest NewsIndia

ചൈന കടന്നുകയറിയത് കോൺഗ്രസിന്റെ കാലത്ത്: എൻഡിടിവിക്കെതിരെ എ കെ ആന്റണിയുടെ വീഡിയോ ചൂണ്ടിക്കാട്ടി കിരൺ റിജിജു

നമ്മുടെ സർക്കാരിന്റെ വിശ്വാസ്യതയെയും നമ്മുടെ സൈന്യത്തിന്റെ ശക്തിയെയും ചോദ്യം ചെയ്യുന്നതിനായി തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ട് സൃഷ്‌ടിച്ച്‌ ഈ ചൈന അധിനിവേശ കഥ വേഗത്തിൽ പ്രചരിപ്പിച്ചു.

ന്യൂഡൽഹി: അരുണാചൽ പ്രദേശിനുള്ളിൽ ചൈന ഒരു ഗ്രാമം നിർമ്മിച്ചുവെന്ന അവകാശവാദത്തിന് കോൺഗ്രസ് പാർട്ടിയെയും എൻഡിടിവിയെയും രൂക്ഷമായി വിമർശിച്ച്‌ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. ‘ചൈന അരുണാചലിനുള്ളിൽ ഒരു ഗ്രാമം നിർമ്മിച്ചു എന്ന് ചില മാധ്യമങ്ങൾ ധൈര്യത്തോടെ എഴുതി, തുടർന്ന് 1959 ൽ ചൈന കൈവശപ്പെടുത്തിയ പ്രദേശത്തെ കുറിച്ച് ചെറുതായി പരാമർശിച്ചു. എന്താണ് നിങ്ങളുടെ ഉദ്ദേശം? ഈ ആളുകൾ മനഃപൂർവം ഇന്ത്യൻ സൈന്യത്തിനെതിരെ വാർത്തയുണ്ടാക്കുകയാണ്. ഇവർ ഇന്ത്യൻ സൈന്യത്തെ പോലും വിശ്വസിക്കുന്നില്ല.’

‘എന്നാൽ നമ്മുടെ സർക്കാരിന്റെ വിശ്വാസ്യതയെയും നമ്മുടെ സൈന്യത്തിന്റെ ശക്തിയെയും ചോദ്യം ചെയ്യുന്നതിനായി തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ട് സൃഷ്‌ടിച്ച്‌ ഈ ചൈന അധിനിവേശ കഥ വേഗത്തിൽ പ്രചരിപ്പിച്ചു. അരുണാചൽ പ്രദേശിൽ നിന്നുള്ള എംപിയായ കേന്ദ്ര നിയമമന്ത്രി കൂട്ടിച്ചേർത്തു. മുൻ കേന്ദ്ര പ്രതിരോധ മന്ത്രി പാർലമെന്റിൽ ചൈനയുടെ അധിനിവേശ ശ്രമങ്ങളെ കണ്ടിട്ടും കോൺഗ്രസും മറ്റ് മുന്നണികളും അതാത് ഭരണകാലത്ത് ഒന്നും ചെയ്തില്ല’  കേന്ദ്രമന്ത്രി ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടി.

അരുണാചലിൽ ചൈന ഗ്രാമങ്ങൾ പണിതെന്നും നിലവിലെ കേന്ദ്രസർക്കാർ അറിഞ്ഞില്ലെന്നും ആരോപിക്കുന്നവർ വാർത്തയുടെ താഴെ 1959ൽ ചൈന കയ്യടക്കിയ ഭൂമി എന്ന് വസ്തുത ഒളിപ്പിച്ചുവെച്ചതിനെ കിരൺ റിജിജു വിമർശിച്ചു. ഇത് വ്യക്തമാക്കുന്ന കോൺഗ്രസ്സ് ചൈനയ്‌ക്ക് നൽകിയ അവസരങ്ങൾ ചൂണ്ടിക്കാട്ടുന്ന ഏ.കെ.ആന്റണിയുടെ പ്രസംഗ വീഡിയോയാണ് പുറത്തുവിട്ടത്.‘അതിർത്തികളെ തുറന്നിടുകയും മറ്റ് വികസനങ്ങൾ നടത്താതിരിക്കലുമാണ് മികച്ച പ്രതിരോധം എന്ന നയമാണ് സ്വതന്ത്രഭാരതം സ്വീകരിച്ചത്.

വികസനം നടത്താതെ മുരടിപ്പിച്ചിടുന്ന അതിർത്തികളാണ് മികച്ച വികസനങ്ങൾ നടത്തി ശക്തമാക്കുന്ന അതിർത്തികളേക്കാൾ സുരക്ഷിതമെന്നാണ് കോൺഗ്രസ്സ് സ്വീകരിച്ച നയം. അതിനാൽ പതിറ്റാണ്ടുകളായി അതിർത്തിയിലൊരിടത്തും ഒരു റോഡുപോലും പണിതില്ല. ഒരു വ്യോമസേനാ എയർഫീൽഡും നിർമ്മിക്കാൻ അനുമതി നൽകിയില്ല. ഇത് കേന്ദ്രസർക്കാർ എടുത്തിരുന്ന തീരുമാനമാണ്. ഇതേ കാലയളവിൽ ചൈന അതിർത്തിക്ക് വളരെയടുത്ത് അവരുടെ മികച്ച കെട്ടിടങ്ങളും സൈനിക ക്യാമ്പുകളും നിർമ്മിച്ചുകൂട്ടി. അവർ നമ്മളേക്കാൾ ഏറെ മുന്നിലായി. ഞങ്ങളത് സമ്മതിക്കുന്നു. അത് ചരിത്രത്തിന്റെ ഭാഗമാണ്.’ ഏ.കെ. ആന്റണിയുടെ പ്രസംഗത്തിലെ ഒരു ഭാഗമാണ് ട്വീറ്ററിലുള്ളത്.

ഇന്ത്യയിൽ യാതൊരു സുരക്ഷയുമില്ലാതെയാണ് ഹിമാലയൻ അതിർത്തിയിലെ പലഭാഗങ്ങളും കോൺഗ്രസ്സ് തുറന്നിട്ടതെന്നും സൈന്യത്തിന് ഒരു പിന്തുണയും നൽകാതിരുന്നത് ചൈന മുതലെടുത്തെന്നും തുറന്നുപറയുന്നതാണ് വീഡിയോ. ഹിമാലയൻ മേഖലകളിൽ ചൈന അവരുടെ സൈനിക ക്യാമ്പുകളും കെട്ടിടങ്ങളും പണിതപ്പോൾ കോൺഗ്രസ്സ് ഒന്നും ചെയ്തില്ലെന്നും യാതൊരു കുറ്റബോധവുമില്ലാതെ ഏ.കെ.ആന്റണി വിവരിക്കുന്ന ദൃശ്യമാണ് വീഡിയോയിലുള്ളത്.

വിവരങ്ങൾ വളരെ മുന്നേ അറിഞ്ഞിട്ടും ഒന്നും ചെയ്തില്ലെന്നും അത് സത്യമായ ചരിത്രമാണെന്നും തുറന്നുപറയുന്ന കോൺഗ്രസ്സ് ഭരണകാലത്തെ പാർലമെന്റിലെ വീഡിയോയാണ് പുറത്തുവിട്ടത്. മുൻ കേന്ദ്രമന്ത്രി ഏ.കെ.ആന്റണി 2013 സെപ്തംബർ ആറാം തിയതി ലോക് സഭയിൽ നടത്തുന്ന വിശദമായ വിവരണമാണ് ട്വീറ്റ് ചെയ്തത്. സ്പീക്കർ കസേരയിൽ ഇരിക്കുന്ന പി.സി. ചാക്കോയേയും വീഡിയോയിൽ ദൃശ്യമാണ്.

അതേസമയം ജനുവരിയിൽ, ചൈനീസ് സൈന്യം ഇന്ത്യൻ പ്രദേശം കയ്യടക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സമാനമായ അവകാശവാദം ഉന്നയിച്ചിരുന്നു. അരുണാചൽ പ്രദേശിൽ ചൈനീസ് സൈന്യം ഒരു ഗ്രാമം സ്ഥാപിച്ചുവെന്ന ഹിന്ദി പത്രം കട്ടിങ്ങിൽ അദ്ദേഹം പങ്കുവെച്ചിരുന്നു.

ഇതിനു സമാനമായി തന്നെയാണ് ചൈന അരുണാചലിൽ കടന്ന് കയറി ഗ്രാമം നിർമ്മിച്ചെന്നു സാറ്റലൈറ്റ് ദൃശ്യങ്ങൾ ഉണ്ടെന്നു എൻഡിടിവി വാർത്ത പങ്കുവെച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button