Latest NewsKeralaNews

വെഞ്ഞാറമൂട് കൊലപാതകങ്ങള്‍ : പിന്നില്‍ കോണ്‍ഗ്രസ് ഗുണ്ടകളെന്ന് ആനാവൂര്‍ നാഗപ്പന്‍

തിരുവനന്തപുരം • വെഞ്ഞാറമൂട് തേമ്പാംമൂട്ടിൽ ഡി.വൈ.എഫ്.ഐയുടെ രണ്ട് പ്രവർത്തകരെ വെട്ടിക്കിലപ്പെടുതിയത് കോണ്‍ഗ്രസ് ഗുണ്ടകളെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. ഡി.വൈ.എഫ്.ഐ കലിങ്ങിൻ മുഖം യൂണിറ്റ് പ്രസിഡൻ്റ് ഹക്ക് മുഹമ്മദ് (24) തേവലക്കാട് യൂണിറ്റ് ജോയിൻ്റ് സെക്രട്ടറി മിഥിലാജ് ( 30 ) എന്നീവരാണ് കൊല്ലപ്പെട്ടത്. കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർത്ത് കലാപം സൃഷ്ടിക്കാനുള്ള കോൺഗ്രസ് നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും ആനാവൂര്‍ നാഗപ്പന്‍ ആവശ്യപ്പെട്ടു.

ഞായറാഴ്ച അര്‍ദ്ധരാത്രി കഴിഞ്ഞ്12.30 ഓടെയാണ് ഒരു സംഘം വടിവാള്‍ ഇവരെ ഉപയോഗിച്ച്‌ വെട്ടിക്കൊലപ്പെടുത്തിയത്. ഇവരുടെ കൂടെയുണ്ടായിരുന്നു ഷഹിന്‍ എന്നയാള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

തിരുവോണ തലേന്ന് മിഥിലാജിന്റെ വീട്ടിലേയ്ക്ക് ബൈക്കില്‍ പോവുകയായിരുന്നു ഇരുവരും. വെഞ്ഞാറമൂട് തേമ്പാമൂട് വെച്ച്‌ ഇരുവരെയും ഗുണ്ടാസംഘം തടഞ്ഞ് നിര്‍ത്തി മുഖത്തും നെഞ്ചിലും വെട്ടുകയായിരുന്നു. ഗുരുതരമായി വെട്ടേറ്റ മിഥിന്‍രാജ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് ഹക്ക് മുഹമ്മദ് മരിച്ചത്

പ്രദേശത്ത് ഒരു മാസം മുമ്ബ് കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷം നിലനിന്നിരുന്നു. മൃതദേഹം ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ത്ത് കലാപം സൃഷ്ടിക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് ഡി.വൈ.എഫ്‌.ഐ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.

സംഭവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. പ്രതികൾ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനങ്ങളിൽ ഒന്ന് തേമ്പാംമൂട് നിന്ന് പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ കൂടുതൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. മറ്റു പ്രതികൾക്കായുള്ള തിരച്ചിൽ ശക്തമാക്കിയതായി റൂറൽ എസ‌്.പി ബി.അശോകന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button