KeralaLatest NewsNews

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിലൂടെ ലഭിച്ച പണം പ്രതി തോമസ് ഡാനിയേല്‍ വിദേശത്ത് നിക്ഷേപിച്ചതായി സൂചന : പണം തട്ടിപ്പിന് ഒത്താശ ചെയ്തത് പെണ്‍മക്കള്‍

പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിലൂടെ ലഭിച്ച പണം പ്രതി തോമസ് ഡാനിയേല്‍ വിദേശത്ത് നിക്ഷേപിച്ചതായി സൂചന , പണം തട്ടിപ്പിന് ഒത്താശ ചെയ്തത് പെണ്‍മക്കള്‍. മക്കളായ റീനു മറിയം തോമസ്, റിയ ആന്‍ തോമസ് എന്നിവരുടെ സഹായത്തോടെയാണ് ഇയാള്‍ വിദേശ രാജ്യങ്ങളില്‍ പണം നിക്ഷേപിച്ചത്. തട്ടിപ്പിന് പിന്നിലെ പ്രധാന ആസൂത്രകര്‍ റിയയും റീനുവുമാണെന്നും പൊലീസ് പറയുന്നു. പോപ്പുലര്‍ ഫിനാന്‍സിന്റെ മറവില്‍ തോമസ് വാങ്ങിക്കൂട്ടിയ പണം ഇരുവരും ചേര്‍ന്നാണ് ഓസ്‌ട്രേലിയ അടക്കമുളള വിദേശരാജ്യങ്ങളില്‍ നിക്ഷേപിച്ചത്.

Read Also : 28 അല്ല, 30 വയസ് വരെ പി.എസ്.സി ജോലി കാത്തിരുന്നു, അത്രേം ഓക്‌സിജന്‍ പാഴാക്കിയതില്‍ ഖേദിക്കുന്നു ; നെല്‍സണ്‍ ജോസഫ്

കേസില്‍ അറസ്റ്റിലായ നാലു പേരെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്. തോമസ് ഡാനിയേലിനെതിരെ 2014ലെ കേസ് നില നില്‍ക്കുന്നതിനാല്‍ സാങ്കേതിക പരമായി പണം സ്വീകരിക്കാന്‍ തടസങ്ങള്‍ നേരിട്ടിരുന്നു. ഇക്കാരണത്താലാണ് പണം മക്കളുടെ പേരിലേക്ക് മാറ്റിയത്. പിന്നീട് തോമസിന്റെ പെണ്‍മക്കള്‍ തന്നെ പണം ഇടപാട് സ്വയം ഏറ്റെടുത്തു നടത്തുകയായിരുന്നു. വിദേശരാജ്യങ്ങളില്‍ കോടിക്കണക്കിന് രൂപയുടെ നിക്ഷേപം നടത്തുകയും കോടികള്‍ മുടക്കി സംസ്ഥാനത്തിന് പുറത്തായി ഭൂസ്വത്തുകള്‍ വാങ്ങിക്കൂട്ടുകയും ചെയ്തു. പോപ്പുലര്‍ ഫിനാന്‍സിന്റെ മറവില്‍ നിരവധി എല്‍.എല്‍.പി. കമ്പനികള്‍ തുടങ്ങി. ഇത് സംബന്ധിച്ച വിവരങ്ങള്‍ നിക്ഷേപകരില്‍ നിന്നും മറച്ചുവച്ചതായും പറയപ്പെടുന്നു. ഇത്തരം കമ്പനികളിലേക്കാണ് ആളുകളെ കബളിപ്പിച്ച് പണം സ്വീകരിച്ചത്.

പോപ്പുലര്‍ ഫിനാന്‍സിന്റെ മറവില്‍ രണ്ടായിരം കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പൊലീസ്‌ന്റെ പ്രാഥമിക നിഗമനം. തട്ടിപ്പ് മനസിലാക്കി നിക്ഷേപകര്‍ പരാതിയുമായി എത്തിയതോടെ തോമസ് ഡാനിയേലും പ്രഭയും മുങ്ങിയിരുന്നു. പിന്നാലെ രാജ്യം വിടാന്‍ ഒരുങ്ങിയ ഇവരുടെ മക്കളെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും പിടികൂടിയിരുന്നു. ഇവര്‍ പൊലീസ് പിടിയിലായത് അറിഞ്ഞതോടെയാണ് തോമസും ഭാര്യയും എസ്.പി ഓഫീസലിലെത്തി കീഴടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button